in

ബാലയ്യയുടെ ‘വീര സിംഹ റെഡ്ഢി’ ഒടിടിയിൽ എത്തി; മലയാളത്തിലും ലഭ്യം…

ബാലയ്യയുടെ ‘വീര സിംഹ റെഡ്ഢി’ ഒടിടിയിൽ എത്തി; മലയാളത്തിലും ലഭ്യം…

തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണ നായകനായ ‘വീര സിംഹ റെഡ്ഢി’ കഴിഞ്ഞ മാസം ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. ഗോഡ് ഓഫ് മാസസ് എന്ന ടാഗ് ലൈനുമായി എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ഗോപിച്ചന്ദ് മലിനേനി ആണ്. മലയാള നടി ഹണി റോസ്, ശ്രുതി ഹാസൻ എന്നിവർ നായികാ വേഷത്തിൽ എത്തിയ ചിത്രമിപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം റിലീസ് ആയിരിക്കുന്നത്. ഇന്ന് (ഫെബ്രുവരി 23) വൈകുന്നേരം 6 മണിയോടെ ആണ് ചിത്രം സ്‌ട്രീമിംഗ്‌ ആരംഭിച്ചത്.

ബാലയ്യയുടെ ഈ മാസ് ചിത്രം മലയാളത്തിലും ലഭ്യമാക്കിയിട്ടുണ്ട് ഡിസ്‌നി+ ഹോട്ട്സ്റ്റാർ. തെലുങ്ക്, മലയാളം പതിപ്പുകൾ കൂടാതെ തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം സ്‌ട്രീം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ താര നിലയിലും അണിനിരന്നത് വിവിധ ഭാഷകളിൽ നിന്നുള്ള താരങ്ങൾ ആയിരുന്നു. നായികമാരായ ശ്രുതി ഹാസൻ, ഹണി റോസ് എന്നിവരെ കൂടാതെ തെലുങ്ക് നടൻ ധുനിയ വിജയ്, മലയാളത്തിൽ നിന്ന് നടൻ ലാൽ, തമിഴ് താരം വരലക്ഷ്മി ശരത്കുമാർ എന്നിവർ ആയിരുന്നു താരനിരയിലെ ശ്രദ്ധേയ താരങ്ങൾ. ട്രെയിലർ:

ഇടിച്ചു തൂഫാനാക്കാൻ കന്നഡയുടെ ‘മാർട്ടിൻ’; പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടീസർ…

“അനിയന്റെ വഴിയേ ഏട്ടനും”; ഇന്ദ്രജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു?