in

“ലാലേട്ടന്റെയും അദ്ദേഹത്തിന്റെ സിനിമകളുടെയും വലിയ ആരാധിക”: ശ്രീനിധി ഷെട്ടി

“ലാലേട്ടന്റെയും അദ്ദേഹത്തിന്റെ സിനിമകളുടെയും വലിയ ആരാധിക”: ശ്രീനിധി ഷെട്ടി

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ ആരാധകരുടെ കൂട്ടത്തിൽ സിനിമ മേഖലയിൽ നിന്നുള്ളവരും നിരവധിയാണ്. മറ്റ് ഭാഷകളിൽ പോലും ആരാധകർ ഉണ്ട് അദ്ദേഹത്തിന്. ഇപ്പോളിതാ ആ കൂട്ടത്തിലേക്ക് മറ്റൊരു താരം കൂടി എത്തിയിരിക്കുക ആണ്. തീയേറ്ററുകളിൽ ബ്രഹ്മാണ്ഡ വിജയം കൊയ്ത് മുന്നേറുന്ന കെജിഎഫ് ചാപ്റ്റർ 2വിലെ നായിക ആണ് ഈ ലിസ്റ്റിലേക്ക് കടന്ന് വരുന്ന പുതിയ താരം.

ലലേട്ടന്റെയും അദ്ദേഹത്തിന്റെ സിനിമകളുടെയും വലിയ ആരാധിക ആണ് താൻ എന്ന് കെജിഎഫ് ശ്രീനിധി ഷെട്ടി പറയുന്നു. മലയാളത്തിൽ ഇഷ്ടമുള്ള താരത്തിനെ പറ്റി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആണ് താരം ഇക്കാര്യം പറഞ്ഞത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുക ആണ്.

അതേ സമയം, കെജിഎഫ് ചാപ്റ്റർ 2 വിലെ ശ്രീനിധിയുടെ പ്രകടനം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസകൾ നേടുകയും നിരവധി ആരാധകരെ സൃഷ്ടിക്കുകയും ചെയ്യുകയാണ്. യാഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്.

“പണം മേക്കിങ്ങിന് ചിലവഴിക്കൂ, മികച്ച നിലവാരവും വമ്പൻ വിജയവും തേടിയെത്തും”: രാം ഗോപാൽ വർമ്മ

സുരേഷ് ഗോപിയെ നായകനാക്കി ജോഷിയുടെ ക്രൈം ത്രില്ലർ; ‘പാപ്പൻ’ ട്രെയിലർ