in

“പണം മേക്കിങ്ങിന് ചിലവഴിക്കൂ, മികച്ച നിലവാരവും വമ്പൻ വിജയവും തേടിയെത്തും”: രാം ഗോപാൽ വർമ്മ

“പണം മേക്കിങ്ങിന് ചിലവഴിക്കൂ, മികച്ച നിലവാരവും വമ്പൻ വിജയവും തേടിയെത്തും”: രാം ഗോപാൽ വർമ്മ

ഇന്ത്യൻ ബോക്സ് ഓഫീസിനെ വിറപ്പിക്കുക ആണ് കെജിഎഫ് ചാപ്റ്റർ 2വിന്റെ ബ്രഹ്മാണ്ഡ വിജയം. കന്നഡ സൂപ്പർതാരം യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം ഇന്ത്യൻ സിനിമാ ലോകം മുഴുവൻ ആഘോഷമാക്കുന്ന സിനിമയായി മാറുക ആണ്. ചിത്രത്തിന്റെ വിസ്മയിപ്പിക്കുന്ന വിജയം ചർച്ചയാകുമ്പോൾ പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കും പറയാനുണ്ട് വളരെ പ്രധാനപ്പെട്ട ഒരു വിഷയം.

Read KGF 2 Review: ‘സ്വയം മതിമറന്ന് രോമാഞ്ചം കൊള്ളിക്കുന്ന മാസ് സിനിമാനുഭവം’; കെജിഎഫ് 2 റിവ്യൂ…

വലിയ ബഡ്‌ജറ്റ്‌ ചിത്രങ്ങളുടെ വലിയൊരു പങ്കും താരങ്ങളുടെ പ്രതിഫലമായി നഷ്ടപ്പെടുത്തുന്നതിനെ വിമർശിക്കുകയാണ് രാം ഗോപാൽ വർമ്മ. കെജിഎഫ് എന്ന ചിത്രത്തിന്റെ വിജയം ഉദാഹരണമാക്കി പണം മേക്കിങ്ങിനായി ചിലവഴിച്ചാൽ മികച്ച നിലവാരവും വലിയ വിജയവും സ്വന്തമാക്കാൻ കഴിയും എന്നും രാം ഗോപാൽ വർമ്മ പറയുന്നു. ട്വിറ്ററിൽ ആണ് രാം ഗോപാൽ വർമ്മ ഇക്കാര്യം കുറിച്ചത്. അദ്ദേഹത്തിന്റെ ട്വീറ്റിന്റെ മലയാളം പരിഭാഷ ഇങ്ങനെ:

“താരങ്ങളുടെ പ്രതിഫലത്തിൽ പാഴാക്കാതെ പണം മേക്കിങ്ങിനായി ചിലവഴിച്ചാൽ മികച്ച നിലവാരവും ഒപ്പം വലിയ വിജയവും തേടി എത്തും എന്നതിന്റെ വ്യക്തമായ തെളിവ് ആണ് കെജിഎഫ് 2വിന്റെ മോൺസ്റ്റർ വിജയം”, രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.

അതേ സമയം, ആദ്യ ദിവസം ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 144.5 കോടി കളക്ഷൻ നേടിയതായി അറിയിച്ചു കൊണ്ടുള്ള ഒഫീഷ്യൽ പോസ്റ്ററുകൾ എത്തി കഴിഞ്ഞു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ആകട്ടെ സർവ്വകാല റെക്കോർഡ് ഓപ്പണിങ്ങ് ആണ് ലഭിച്ചത്. ഹൃദിക് റോഷന്റെ ‘വാർ’ എന്ന ചിത്രം നേടിയ 51.60 കോടി എന്ന കളക്ഷൻ 53.95 കോടി കളക്ഷൻ നേടി കെജിഎഫ് 2 മറികടക്കുക ആയിരുന്നു.

ആടിപാടി സൂപ്പർ നായികമാരും വിജയും; ‘കാതുവാക്കിലെ രണ്ടു കാതല്‍’ സോങ്ങ്

“ലാലേട്ടന്റെയും അദ്ദേഹത്തിന്റെ സിനിമകളുടെയും വലിയ ആരാധിക”: ശ്രീനിധി ഷെട്ടി