in , ,

സുരേഷ് ഗോപിയെ നായകനാക്കി ജോഷിയുടെ ക്രൈം ത്രില്ലർ; ‘പാപ്പൻ’ ട്രെയിലർ

സുരേഷ് ഗോപിയെ നായകനാക്കി ജോഷിയുടെ ക്രൈം ത്രില്ലർ; ‘പാപ്പൻ’ ട്രെയിലർ

മലയാളത്തിന് നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മാസ്റ്റർ ഡയറക്ടർ ജോഷിയും ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ആയിരിക്കുക ആണ്.

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പാപ്പന്റെ ട്രെയിലർ പുറത്തിറക്കിയത്. വളരെ മികച്ചൊരു ത്രില്ലിങ്ങ് മൂഡ് സൃഷ്‌ടിക്കാൻ സാധിക്കുന്ന ട്രെയിലർ ആണ് എത്തിയിരിക്കുന്നത്. ട്രെയിലർ കാണാം:

ദൃശ്യങ്ങൾക്ക് നൽകിയിരിക്കുന്ന പ്രത്യേക കളർ ഗ്രേഡിങ്ങും ബാക്ക്ഗ്രൗണ്ട് സ്കോറും ഒക്കെ ട്രെയിലറിന് വളരെയധികം ആകർഷണീയത നൽകുകയും ത്രില്ലിങ്ങ് മൂഡ് സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന കുറച്ച് ചോദ്യങ്ങളും ഡയലോഗുകളിലൂടെ ട്രെയിലർ ഇട്ട് നൽകുന്നും ഉണ്ട്. എല്ലാത്തരത്തിലും പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിക്കാൻ ഈ ട്രെയിലർ കഴിയും എന്നത് തീർച്ചയാണ്.

ഈ സുരേഷ് ഗോപി ചിത്രത്തിൽ നീത പിള്ള കൈകാര്യം ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട വേഷം ആണെന്ന സൂചന ട്രെയിലറിൽ ആ കഥാപാത്രത്തിന് നൽകുന്ന പ്രധാന്യത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഗോകുൽ സുരേഷ്, വിജയ രാഘവൻ, നൈല ഉഷ, കനിഹ, ആശാ ശരത്, ചന്തുനാഥ്, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവിതുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആർ ജെ ഷാൻ ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവഹിച്ചത് ശ്യാം ശശിധരൻ ആണ്. ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ആണ് നിർമ്മാതാക്കൾ.

“ലാലേട്ടന്റെയും അദ്ദേഹത്തിന്റെ സിനിമകളുടെയും വലിയ ആരാധിക”: ശ്രീനിധി ഷെട്ടി

ചിയാന് പിറന്നാൾ, ‘അധീര’ സോങ്ങുമായി കോബ്ര ടീം; ടീസര്‍ പുറത്ത്…