in

മൂന്ന് ദിനത്തിൽ 82 കോടി; നാനിയുടെ ‘ഹിറ്റ് 3’ ബോക്സ് ഓഫീസിൽ തിളങ്ങുന്നു…

മൂന്ന് ദിനത്തിൽ 82 കോടി; നാനിയുടെ ‘ഹിറ്റ് 3’ ബോക്സ് ഓഫീസിൽ തിളങ്ങുന്നു…

തെലുങ്ക് സൂപ്പർ താരം നാനി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘ഹിറ്റ് 3’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 82 കോടി രൂപയുടെ ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ആദ്യ വാരാന്ത്യം പിന്നിടുമ്പോൾ തന്നെ ചിത്രം 100 കോടി ക്ലബ്ബിലേക്ക് അതിവേഗം കുതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രശസ്ത സംവിധായകൻ ഡോക്ടർ ശൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിയും നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ മാത്രം 43 കോടി രൂപ കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയും സ്വന്തമാക്കി. ശ്രദ്ധേയമായ കാര്യം മൂന്നാം ദിനത്തിലെ കളക്ഷൻ രണ്ടാം ദിവസത്തേക്കാൾ കൂടുതലാണ് എന്നതാണ്. ഞായറാഴ്ചയായ നാലാം ദിനത്തിൽ ഇതിലും വലിയ കളക്ഷൻ നേടുമെന്ന് അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ‘ഹിറ്റ് 3’ മികച്ച പ്രതികരണമാണ് നേടുന്നത്. വിശേഷിച്ചും നോർത്ത് അമേരിക്കൻ ബോക്സ് ഓഫീസിൽ ചിത്രം ഇതിനോടകം രണ്ട് മില്യൺ ഡോളർ കളക്ഷൻ എന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. ഈ വാരാന്ത്യം അവസാനിക്കുന്നതോടെ ഈ നേട്ടം ചിത്രം സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ. നിലവിലെ കളക്ഷൻ ട്രെൻഡ് അനുസരിച്ച് ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ മുതൽമുടക്ക് തിരിച്ചുപിടിക്കുമെന്നതും ശ്രദ്ധേയമാണ്. ശ്രീനിധി നായികയായി എത്തിയ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സൂപ്പർ ഹിറ്റുകളായ ‘ഹിറ്റ്’, ‘ഹിറ്റ് 2’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമാണ് ‘ഹിറ്റ് 3’.

ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

മലയാളം പതിപ്പിന് തമിഴ് പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ; ‘തുടരും’ ഇനി തമിഴിലും, റിലീസ് പ്രഖ്യാപിച്ചു…

കേരളത്തിലും പ്രേക്ഷക ശ്രദ്ധ നേടി ശശികുമാർ – സിമ്രാൻ ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’