in

പ്രായം മറന്ന് മമ്മൂട്ടിയുടെ ഇടി; ടർബോ മേക്കിംഗ് വീഡിയോ പുറത്ത്…

പ്രായം മറന്ന് മമ്മൂട്ടിയുടെ ഇടി; ടർബോ മേക്കിംഗ് വീഡിയോ പുറത്ത്…

മാസ് സിനിമ പ്രേക്ഷകരെ ലക്ഷ്യം വെച്ച് തിയേറ്ററുകളിൽ എത്തിയ മമ്മൂട്ടി – വൈശാഖ് ചിത്രം ‘ടർബോ’ മികച്ച കളക്ഷനുമായി മുന്നേറുകയാണ്. മാസ് ഹീറോ ആയി ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം നിരവധി ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ഇപ്പോളിതാ പ്രേക്ഷകർ ബിഗ് സ്ക്രീനിൽ കണ്ട ഈ ആക്ഷൻ രംഗങ്ങളുടെ ഒരു മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി.

ചിത്രത്തിലെ കാർ ചേസിംഗ് സീനുകളുടെയും ആക്ഷൻ രംഗങ്ങളുടെയും ഒക്കെ പിന്നാമ്പുറ കാഴ്ചകളുമായി ആണ് മേക്കിംഗ് വിഡിയോ എത്തിയിരിക്കുന്നത്. 1 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്ന ചിത്രത്തിലെ ഫൈറ്റുകൾ ഫീനിക്സ് പ്രഭു ആണ് ഒരുക്കിയത്. ടർബോ പഞ്ച് എന്ന് പേരിട്ടുവിളിക്കാവുന്ന തരത്തിലൊരു പ്രത്യേക പഞ്ച് ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടും ഉണ്ട്. മേക്കിംഗ് വീഡിയോ കാണാം:

മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആക്ഷൻ സീനുകൾ തന്നെയാണ്. കന്നഡ നടൻ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു എന്നതാണ് ടർബോയുടെ മറ്റൊരു പ്രത്യേകത. ക്രിസ്റ്റോ സേവ്യർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. കേരള ബോക്സ് ഓഫീസിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ നേടി കൊണ്ട് ആണ് ടർബോ തിയേറ്റർ റൺ ആരംഭിച്ചത്. മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ ചിത്രം നേടിയ 5.85 കോടി എന്ന കളക്ഷൻ ആയിരുന്നു 6.15 കോടി നേടി ടർബോ മറികടന്നത്.

‘റാം’ ഷൂട്ടിംഗ് ഓഗസ്റ്റിൽ പുനരാരംഭിക്കും; ഒന്നാം ഭാഗം ക്രിസ്മസിന്, രണ്ടാം ഭാഗം അഞ്ച് മാസത്തിന് ശേഷം എത്തും…

75 കോടിയുടെ തിളക്കത്തിൽ ‘ഗുരുവായൂരമ്പല നടയിൽ’; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ…