‘നിരൂപകരെ വേട്ടയാടുന്ന കലാകാരനായ സീരിയൽ കില്ലർ’; ദുൽഖര്‍ ചിത്രം ചുപ്പിന്റെ ട്രെയിലർ എത്തി…

മലയാളത്തിന്റെ ദുൽഖർ സൽമാൻ ഒരിക്കൽ കൂടി ഒരു ബോളിവുഡ് ചിത്രത്തിൽ നായകനായി എത്തുകയാണ്. ചുപ് എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോളും പ്രധാന വേഷത്തിൽ ഉണ്ട്. ആർ ബാൽകിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമൊരു ക്രൈം ത്രില്ലർ ആണ്. ദുൽഖറിനും സണ്ണി ഡിയൊളിനും ഒപ്പം പൂജ ഭട്ട്, ശ്രയ ധന്വന്തരി എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കി.
2 മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. സീരിയൽ കില്ലർ ആണ് ചിത്രത്തിന്റെ വിഷയം എന്ന് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. ഭയാനകമായ ഒരു സീരിയൽ കില്ലർ ആയി മാറുന്നത് ഒരു അജ്ഞാത കലാകാരൻ ആണ്. അയാളെ സണ്ണി ഡിയൊളിന്റെ കഥാപാത്രം തേടുന്നു. സിനിമകൾക്ക് നിരൂപണം എഴുതുന്ന വരെ ആന സീരിയൽ കില്ലറുടെ ടാർഗറ്റ്. സിനിമയ്ക്ക് റേറ്റിംഗ് നൽകുന്ന പോലെ സ്റ്റാർ ചിഹ്നങ്ങൾ ഇരയുടെ ശരീരത്തിൽ കൊത്തി വെക്കുകയും ചെയ്യുന്നുണ്ട് സീരിയൽ കില്ലർ. ട്രെയിലർ കാണാം:
സെപ്റ്റംബര്‍ 23ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദുല്‍ഖറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം സിതാ രാമത്തിന്‍റെ ഹിന്ദി പതിപ്പ് കഴിഞ്ഞ ആഴ്ചയില്‍ റിലീസ് ആയിരുന്നു. തെന്നിന്ത്യന്‍ റിലീസുകള്‍ക്ക് കിട്ടിയ മികച്ച പ്രതികരണങ്ങള്‍ ഈ ചിത്രത്തിന് ഹിന്ദിയിലും ലഭിക്കുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തു വരുന്നത്.