in

മോഹൻലാലാണ് ഈ സൂപ്പർ വില്ലന്‍റെ ഇഷ്ട താരം; ഗുരു സോമസുന്ദരം പറയുന്നു…

മോഹൻലാലാണ് ഈ സൂപ്പർ വില്ലന്‍റെ ഇഷ്ട താരം; ഗുരു സോമസുന്ദരം പറയുന്നു…

മിന്നൽ മുരളി എന്ന ചിത്രത്തിലെ സൂപ്പർ വില്ലൻ വേഷമായ ഷിബു എന്ന കഥാപത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായി മാറുക ആണ് ഗുരു സോമസുന്ദരം. സിനിമ കണ്ട ഏതൊരാൾക്കും പറയാൻ ഉണ്ടാവും ചിത്രത്തിലെ സൂപ്പർ വില്ലനെ കുറിച്ച്. അത്രത്തോളം മികച്ച പ്രകടനം ആണ് ഗുരു സോമസുന്ദരം ഈ കഥാപത്രത്തിന് നൽകിയത്. ഇപ്പോളിതാ ഗുരു തനിക്ക് ഇഷ്ടപെട്ട താരങ്ങളെ പറ്റി മനസ്സ് തുറക്കുകയാണ്.

മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരം മോഹൻലാൽ ആണെന്ന് അദ്ദേഹം പറഞ്ഞു. പണ്ട് മുതലേ മോഹൻലാൽ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി മലയാള ചിത്രങ്ങൾ തീയേറ്ററിൽ കണ്ടിട്ടുണ്ട് എന്ന് അദ്ദേഹം വളരെ ആഹ്ലാദതോടെ ഓർത്തെടുക്കുന്നു. ഹിസ് ഹൈനസ് അബ്‌ദുള്ള, ദൗത്യം, നമ്പർ 20 മദ്രാസ് മെയിൽ, സിബിഐ ഡയറി കുറുപ്പ് തുടങ്ങിയ ചിത്രങ്ങൾ ഒക്കെയും തിയേറ്ററിൽ കണ്ടിട്ടുണ്ട് എന്ന് ഗുരു പറയുന്നു.

ബോളിവുഡിൽ ഇഷ്ടമുള്ള താരം ഷാരൂഖ് ഖാൻ ആണെന്നും ഗുരു പറയുന്നു. ജെയിംസ് ബോണ്ട് നടൻ പിയേഴ്സ് ബ്രോസ്നൻ ആണ് ഇഷ്ടപെട്ട മറ്റൊരു താരം എന്ന് അദ്ദേഹം പറഞ്ഞു. വിഡിയോ കോൾ വഴി ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തുടർഭാഗങ്ങൾക്ക് ഒരു അതി ഗംഭീര തുടക്കം; ‘മിന്നൽ മുരളി’യുടെ ദൗത്യം വിജയകരം…

‘ആക്ഷനും സ്റ്റൈലും നിറഞ്ഞൊരു സ്പൈ ത്രില്ലർ’; മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തെ കുറിച്ച് നിർമ്മാതാവ്…