‘ആക്ഷനും സ്റ്റൈലും നിറഞ്ഞൊരു സ്പൈ ത്രില്ലർ’; മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തെ കുറിച്ച് നിർമ്മാതാവ്…
തെലുങ്ക് സിനിമാ ലോകത്തേക്ക് മമ്മൂട്ടി ഒരിക്കൽ കൂടി എത്തുക ആണ് ഏജൻറ്റ് എന്ന സിനിമയിലൂടെ. നാഗാർജ്ജുനയുടെ മകൻ അഖിൽ അക്കിനെനി നായകനാകുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോർട്ട്.
ഈ ചിത്രത്തെ കുറിച്ചുള്ള ഒരു പ്രധാന വിവരം ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട നിർമ്മാതാവ് അനിൽ ട്വീറ്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ:
“സമൃദ്ധമായ ആക്ഷനും സ്റ്റൈലും നിറഞ്ഞ ലോകോത്തര സ്പൈ ചിത്രം പോലെയാണ് ഏജൻറ്റ്. നിങ്ങൾ സ്വപ്നം കാണുന്നതിന്റെ 1000% ഞങ്ങൾ നൽകും എന്ന് എല്ലാ ആരാധകർക്കും ഞങ്ങൾ ഉറപ്പ് തരുന്നു.” – നിർമ്മാതാവ് അനിൽ സുങ്കര ട്വീറ്റ് ചെയ്തു.
అక్కినేని అభిమానులందరికి నమస్కారం
— Anil Sunkara (@AnilSunkara1) December 24, 2021
కరోనా వలన మా ఏజెంట్ డేటు మారినా దర్జా మారదు, దూకుడు మారదు. ధీమా మారదు. #Agent will be on par with any world class spy movies with abundant Action(Akhil)and Style(Surender)We promise all the fans that we will deliver 1000% whatever u r dreaming. pic.twitter.com/jglmoXsCrI
ബിഗ് ബജറ്റ് ചിത്രമായ ഏജൻറ്റ് സംവിധാനം ചെയ്യുന്നത് സുരേന്ദർ റെഡ്ഡി ആണ്. കഥ ഒരുക്കിയത് വക്കന്തം വംശിയാണ്. മുൻപ് ഈ കൂട്ട് കെട്ടിൽ പിറന്ന ചിത്രങ്ങൾ ആണ് അല്ലു അർജുൻ നായകനായ റേസ് ഗുറവും രവി തേജയുടെ കിക്കും. രണ്ടും വിജയ ചിത്രങ്ങളായിരുന്നു. ഏജന്റ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് പുറത്തു വന്നത് ആരാധകർ ഏറ്റെടുത്തിരുന്നു ആയിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിന് മമ്മൂട്ടി ബുഡാപെസ്റ്റിൽ എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി.