in , ,

“മാസ് ഗാനത്തിൽ താരപരിവേഷത്തോടെ ചിരഞ്ജീവി”; ‘വാൾട്ടയർ വീരയ്യ’ ടൈറ്റിൽ ഗാനം പുറത്ത്…

“മാസ് ഗാനത്തിൽ താരപരിവേഷത്തോടെ ചിരഞ്ജീവി”; ‘വാൾട്ടയർ വീരയ്യ’ ടൈറ്റിൽ ഗാനം പുറത്ത്…

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമായ ‘വാൾട്ടയർ വീരയ്യ’ തിയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വലിയ ഒരു ബോക്സ് ഓഫീസ് വിജയം ലക്ഷ്യമിട്ട് വരുന്ന ഈ ചിരഞ്ജീവി ചിത്രത്തിൽ തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ രവി തേജയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിരഞ്ജീവിയുടെ നായികയായി എത്തുന്ന ശ്രുതി ഹാസൻ ആണ്. ബോബി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 13ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിലെ ടൈറ്റിൽ ഗാനം നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണിപ്പോൾ.

ഈ ചിത്രത്തിലെ മൂന്നാമത്തെ സിംഗിൾ ആയാണ് ടൈറ്റിൽ ഗാനം റിലീസ് ആയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീതം ഒരുക്കിയ ഈ ഗാനം പൂർണമായും ആരാധകർക്ക് ഉള്ള ഗാനമാണ് എന്ന് തീർത്തു പറയാം. ചന്ദ്രബോസ് ആണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചത്. ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണി ആണ്. ലിറിക്കൽ വീഡിയോ ആയി എത്തിയിരിക്കുന്ന ഗാനത്തിൽ ചിത്രത്തിലെയും ചിത്രീകരണ വേളയിലെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരൺ തേജ ചിത്രത്തിന്റെ സെറ്റ് സന്ദർശിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനം:

“മറ്റൊരു മമ്മൂട്ടിയെ കാണാം”; സർപ്രൈസായി ‘നൻപകൽ നേരത്ത് മയക്കം’ ട്രെയിലർ എത്തി…

വൈകില്ല, ‘ഗോൾഡ്‌’ ഉടനെ തന്നെ ഒടിടിയിൽ എത്തും; റിലീസ് തീയതി ഇതാ…