in

അന്താരാഷ്ട്ര മേളകളിൽ തിളങ്ങിയ ‘അറിയിപ്പി’ന്റെ ഒടിടി സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

അന്താരാഷ്ട്ര മേളകളിൽ തിളങ്ങിയ ‘അറിയിപ്പി’ന്റെ ഒടിടി സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

വിവിധ ചലച്ചിത്ര മേളകളിൽ തിളങ്ങിയ മഹേഷ് നാരായണൻ – കുഞ്ചാക്കോ ബോബൻ ചിത്രം ‘അറിയിപ്പ്’ ഇപ്പോൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിയിരിക്കുക ആണ്. ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്‌സിൽ ആണ് ചിത്രം ലഭ്യമായിരിക്കുന്നത്. കുഞ്ചാക്കോ ബോബന് ഒപ്പം ദിവ്യ പ്രഭ ആയിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം സമാപിച്ച ഐഎഫ്എഫ്കെയിലെ പ്രദർശനങ്ങൾക്ക് ശേഷമാണ് ചിത്രമിപ്പോൾ ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചിരിക്കുന്നത്. മൂന്ന് പ്രദർശനങ്ങൾ ആയിരുന്നു ചിത്രത്തിന് ഐഎഫ്കെയിൽ ഉണ്ടായിരുന്നത്.

ഐഎഫ്എഫ്കെ കൂടാതെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മേളകളിൽ ഒന്നായ ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും കൂടാതെ ബുസാൻ, ലണ്ടൻ മേളകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. 17 വർഷങ്ങൾക്ക് ശേഷം മത്സരവിഭാഗത്തിൽ എത്തുന്ന ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയോടെ ആയിരുന്നു ലോകാർണോയിലെ മേളയിൽ ചിത്രം തിളങ്ങിയത്.

ടേക്ക് ഓഫ്, സി യു സൂൺ, മാലിക് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷകർക്ക് വളരെ പ്രതീക്ഷ നൽകിയിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഈ ചിത്രം ഒടിടിയിൽ എത്തുമ്പോൾ സിനിമ സ്നേഹികളുടെ കാത്തിരിപ്പ് അവസാനിക്കുക ആണ്. ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു മെഡിക്കൽ ഗ്ലൗസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ. ഈ ദമ്പതികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധി വരികയും തുടർന്നുള്ള സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ട്രെയിലർ:

ചിത്രത്തിലെ ചില രംഗങ്ങളുമായി ‘കാപ്പ’യിലെ ആദ്യ ഗാനം എത്തി..

“മാസ് സ്ക്രീൻ പ്രസൻസിൽ ഉണ്ണി മുകുന്ദൻ”; ‘മാളികപ്പുറം’ സിനിമയിലെ ഗാനമെത്തി…