in

പ്രതീക്ഷ വർദ്ധിപ്പിച്ചു ‘പുഴു’വിന്റെ മൂന്ന് പ്രോമോ വിഡിയോകൾ കൂടി എത്തി…

പ്രതീക്ഷ വർദ്ധിപ്പിച്ചു ‘പുഴു’വിന്റെ മൂന്ന് പ്രോമോ വിഡിയോകൾ കൂടി എത്തി…

മമ്മൂട്ടിയുടെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ചിത്രമായി ‘പുഴു’ നാളെ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ എത്തുകയാണ്. നെഗറ്റീവ് ഷെയ്ഡിൽ മമ്മൂട്ടി എത്തുന്നത് എന്നത് ആണ് റിലീസിന് മുൻപ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകങ്ങളിൽ ഒന്ന്. മമ്മൂട്ടിയ്ക്ക് ഒപ്പം പ്രധാന വേഷത്തിൽ പാർവതിയും എത്തുന്ന ചിത്രം നവഗതയായ രത്തിന ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഒക്കെ വലിയ രീതിയിൽ ചർച്ചയായിരുന്നു.

ചിത്രത്തിന്റെ മൂന്ന് പ്രോമോ വിഡിയോകൾ കൂടി സോണി ലിവ് റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിനെ കുറിച്ചു പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട് ഓരോ പ്രോമോ വീഡിയോകളും. 20 സെക്കൻഡ് ദൈർഘ്യമുള്ള മൂന്ന് വിഡിയോകൾ ആണ് പുറത്തുവന്നിരിക്കുന്നത്. പ്രോമോ വിഡിയോകൾ കാണാം.

ത്രില്ലർ ചിത്രമായ പുഴുവിന് ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി ചിത്രമായ ‘ഉണ്ട’യുടെ രചയിതാവ് കൂടി ആണ് ഹര്‍ഷദ്. തേനി ഈശ്വറാണ് ആണ് ക്യാമറ കൈകാര്യം ചെയ്തത്. കോട്ടയം രമേശ്, കുഞ്ചന്‍,  നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ഡാൻസും പാട്ടുമായി കമൽ ഹാസൻ; ‘വിക്രം’ ചിത്രത്തിലെ ആദ്യ ഗാനം എത്തി…

സിനിമാ വിരുന്ന് ഒരുക്കാൻ അഞ്ച് ചിത്രങ്ങൾ ഇന്ന് തീയേറ്ററുകളിൽ…