in

“പ്രേമലുവിൻ്റെ ചിരി ഇനി കരാട്ടെ ചന്ദ്രനിലേക്ക്”; ഭാവന സ്റ്റുഡിയോസ് പുതിയ ചിത്രം പ്രഖ്യാപിച്ചു…

“പ്രേമലുവിൻ്റെ ചിരി ഇനി കരാട്ടെ ചന്ദ്രനിലേക്ക്”; ഭാവന സ്റ്റുഡിയോസ് പുതിയ ചിത്രം പ്രഖ്യാപിച്ചു…

തിയേറ്ററുകളിൽ ചിരി പൂരം തീർത്ത് ഹൗസ്ഫുൾ ഷോകളുമായി ആദ്യ വർക്കിംഗ് ഡേയിലും പ്രദർശനം തുടരുകയാണ് റൊമാൻ്റിക് കോമഡി ചിത്രമായ പ്രേമലു. ഈ സന്തോഷ വേളയിൽ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് തങ്ങളുടെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കരാട്ടെ ചന്ദ്രൻ എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ. മലയാളത്തിൻ്റെ പ്രിയ നടൻ ഫഹദ് ഫാസിൽ ടൈറ്റിൽ റോളിൽ എത്തുന്ന ഈ ചിത്രം റോയ് ആണ് സംവിധാനം ചെയ്യുന്നത്.

എസ് ഹരീഷ്, വിനോയ് തോമസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു കോമഡി എൻ്റർടെയ്നർ ആണെന്നാണ് സൂചന. ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിലിന് ഒപ്പം ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഈ സിനിമ പ്രഖ്യാപിച്ചു കൊണ്ട് കോസ്റ്റ്യൂം ട്രയൽ ചിത്രങ്ങളും ഫഹദ് ഫാസിൽ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിൻ്റെ പ്രഖ്യാപനത്തിന് ഒപ്പം പ്രേമലുവിൻ്റെ വിജയത്തിൽ ടീമിനെ അഭിനന്ദിക്കാനും ഫഹദ് മറന്നില്ല. ഫഹദിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

“ചെകുത്താൻ ചിരിയുമായി ഭയപ്പെടുത്താൻ മമ്മൂട്ടി”; ‘ഭ്രമയുഗം’ ട്രെയിലർ…

“മികച്ച പ്രതികരണങ്ങൾ ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നു”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ കളക്ഷൻ റിപ്പോർട്ട്…