in

പൃഥ്വിരാജിന്‍റെ ‘എസ്ര’ ഹിന്ദിയിലേക്ക്, നായകന്‍ ഇമ്രാന്‍ ഹാഷ്മി…

പൃഥ്വിരാജിന്‍റെ ‘എസ്ര’ ഹിന്ദിയിലേക്ക്, നായകന്‍ ഇമ്രാന്‍ ഹാഷ്മി…

2017ല്‍ പുറത്തിറങ്ങി വലിയ വിജയം സ്വന്തമാക്കിയ ചിത്രമാണ് ‘എസ്ര’. യുവ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായ ഈ ഹൊറര്‍ ചിത്രം സംവിധാനം ചെയ്തത് ജയ്‌ കൃഷ്ണന്‍ ആയിരുന്നു. ഇപ്പോള്‍ ഇതാ ഈ ചിത്രം ബോളിവുഡിലും എത്തുക ആണ്.

ഹിന്ദിയിലേക്ക് എസ്ര റീമേയ്ക്ക് ചെയ്താണ് എത്തുന്നത്. പനോരമ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മുന്‍പ് ദൃശ്യം ഹിന്ദിയില്‍ റീമേയ്ക്ക് ചെയ്തതും പനോരമ സ്റ്റുഡിയോസ് ആയിരുന്നു.

മലയാളം പതിപ്പ് സംവിധാനം ചെയ്ത ജയ്‌ കൃഷ്ണന്‍ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. എസ്രയുടെ ഹിന്ദി പതിപ്പില്‍ നായകന്‍ ആയി എത്തുന്നത് ഇമ്രാന്‍ ഹാഷ്മി ആണ്. ചിത്രത്തിലെ മറ്റു താരങ്ങളെ തിരഞ്ഞെടുത്തിട്ടില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

എസ്രയില്‍ നായിക ആയി എത്തിയത് തമിഴ് നടി പ്രിയാ ആനന്ദ് ആയിരുന്നു. പ്രിയയുടെ മലയാളം അരങ്ങേറ്റ ചിത്രം കൂടി ആയിരുന്നു ഇത്. പോലിസ് ഓഫീസറുടെ വേഷത്തില്‍ ടോവിനോയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സുദേവ് നായര്‍, ആന്‍ ശീതള്‍, വിജയ രാഘവന്‍, ബാബു ആന്റണി, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ ആയിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

മധുരരാജ ലൊക്കേഷനിൽ കുട്ടികൾക്ക് ഒപ്പം മമ്മൂക്കയുടെ ഡാൻസ്; വിഡീയോ കാണാം…

രണ്ടാം വരവ് രാജ ആഘോഷമാക്കി, ഇനി ആര്? ആരവം തീര്‍ക്കാന്‍ അവന്‍ വരുന്നു…