രണ്ടാം വരവ് രാജ ആഘോഷമാക്കി, ഇനി ആര്? ആരവം തീര്‍ക്കാന്‍ അവന്‍ വരുന്നു…

0

രാജയ്ക്ക് പിറകെ കുഞ്ഞച്ചൻ, സേതു രാമയ്യർ, ബിലാൽ ഒക്കെ അണിനിരക്കുന്നു; ചരിത്രം ആവർത്തിക്കാൻ…

ഒരു പക്ഷെ ലോകത്തിലെ മറ്റൊരു നടനും ലഭിക്കാത്ത മഹാ ഭാഗ്യം ആണ് മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയെ തേടി എത്തുന്നത്. താൻ ഒരിക്കൽ അവതരിപ്പിച്ചു ജനപ്രിയമാക്കിയ വ്യത്യസ്ത കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കാൻ സാധിക്കുക എന്നതാണ് ആ ഭാഗ്യം.

ഇതിനോടകം തീയേറ്ററുകളിൽ ആഘോഷമാകുന്ന മധുരരാജ എന്ന ചിത്രത്തിലും ഒരിക്കൽ ജനപ്രിയം ആക്കിയ കഥാപത്രത്തിന്‍റെ രണ്ടാം വരവ് ആയിരുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പോക്കിരിരാജ എന്ന ചിത്രത്തിലെ രാജ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി മധുരരാജയിൽ വീണ്ടും അവതരിപ്പിച്ചത്.

ബിഗ് ബി എന്ന ചിത്രത്തിലെ ബിലാൽ, സിബിഐ ചിത്രങ്ങളിലെ സേതുരാമയ്യർ സിബിഐ, കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിലെ കുഞ്ഞച്ചൻ തുടങ്ങിയ ജനപ്രിയ കഥാപാത്രങ്ങൾക്ക് ആണ് മമ്മൂട്ടി വീണ്ടും ജീവൻ പകരാൻ ഒരുങ്ങുന്നത്. കൂടാതെ മധുരരാജ എന്ന ചിത്രത്തിന്‍റെ തുടർച്ചയായി മിനിസ്റ്റർ രാജ എന്ന ചിത്രത്തിൽ രാജ എന്ന കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും അവതരിപ്പിക്കും.

ഇതിൽ ആദ്യം എത്തുന്നത് അമൽ നീരദിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിലാൽ ആയിരിക്കും എന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രവും ബിലാല്‍ തന്നെ എന്ന് നിസംശയം പറയാം. ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം സോഷ്യല്‍ മീഡികളില്‍ തീര്‍ത്ത തരംഗം തന്നെ ഇത് വ്യക്തം ആക്കുന്നു.

സേതുരാമയ്യർ സിബിഐ സമയം എടുക്കും എന്നും കോട്ടയം കുഞ്ഞച്ചൻ പൈപ്പ് ലൈനിൽ ആണെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. എന്തായാലും ഈ പഴയ ജനപ്രയ കഥാപാത്രങ്ങൾ ഒക്കെയും ഇപ്പോഴും ജനപ്രിയം ആണ് അതോടൊപ്പം തീയേറുകളിലും വൻ ആവേശം തീർക്കും എന്നത് തീർച്ച. മാമാങ്കം, ഉണ്ട തുടങ്ങിയവ ആണ് മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങൾ.