in

കലിപ്പൻ ലുക്കിൽ മാസ് ഫീൽ നൽകി ദുൽഖർ; ‘കിംഗ്‌ ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പുറത്ത്…

മാസ് ലുക്കിൽ ദുൽഖർ; ‘കിംഗ്‌ ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പുറത്ത്…

മാസ് പരിവേഷത്തിൽ ദുൽഖർ സൽമാനെ കാണാൻ കാത്തിരിക്കുക ആണ് ആരാധകർ. ജോഷിയുടെ മകൻ അഭിലാഷ് ജോഷി ഒരുക്കുന്ന ‘കിംഗ്‌ ഓഫ് കൊത്ത’ ആരാധകര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പ്രതീക്ഷയും ഇതാണ്. ആ പ്രതീക്ഷകൾ തെറ്റില്ല എന്ന ആദ്യ സൂചന ലഭിച്ചിരിക്കുക ആണ് ഇപ്പോൾ. ‘കിംഗ്‌ ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പ്രതീക്ഷകൾ ഉയർത്തി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

സ്ഥിരം കാണുന്ന സ്റ്റൈലിഷ് ഹെയർ സ്റ്റൈലിൽ നിന്ന് വ്യത്യസ്തമായ ഒരു ഹെയർ സ്റ്റൈലോടെ ആണ് ദുൽഖറിനെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരു വാഹനത്തിന് ഉള്ളിൽ ഇരുന്ന് പുകവലിയ്ക്കുന്ന ദുൽഖറിന്റെ നായക കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിൽ. തീക്ഷ്ണമായ നോട്ടം മാസ് ഫീൽ നൽകുന്നുണ്ട്. പോസ്റ്റര്‍:

‘അഞ്ചാം പാതിര’യ്ക്ക് ശേഷം ‘അർദ്ധരാത്രിയിലെ കുട’യുമായി മിഥുൻ; ചിത്രത്തിന് പാക്ക് അപ്പ്…

രാമനായി അവതരിച്ച് പ്രഭാസ്, രാവണ ഭാവത്തോടെ സെയ്ഫ്; ‘ആദിപുരുഷ്’ ടീസർ…