രാമനായി അവതരിച്ച് പ്രഭാസ്, രാവണ ഭാവത്തോടെ സെയ്ഫ്; ‘ആദിപുരുഷ്’ ടീസർ…

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് നായകനാകുന്ന ചിത്രം ദേശീയ പുരസ്‌കാര ജേതാവ് ആയ ഓം റൗട്ട് ആണ് സംവിധാനം ചെയ്യുന്നത്. രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ രാമന്റെ വേഷത്തിൽ ആണ് പ്രഭാസ് എത്തുന്നത്. രാവണനായി സെയ്ഫ് അലി ഖാനും സീതയുടെ വേഷത്തിൽ കൃതി സനോനും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്ന് ലോഞ്ച് ചെയ്തിരിക്കുക ആണ്.
1 മിനിറ്റ് 46 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. അയോധ്യയിൽ സരയൂ നദിക്കരയിൽ നടന്ന ഇവന്റിൽ ആണ് ടീസർ ലോഞ്ച് ചെയ്തത്. യൂട്യൂബിലും ടീസർ റിലീസ് ആയിട്ടുണ്ട്. ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിക്കുന്ന ചിത്രം മലയാളം, കന്നഡ, തമിഴ് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മലയാളം ഉൾപ്പെടെ എല്ലാ ഭാഷകളിലും ടീസർ പുറത്തിറങ്ങി. ടീസർ കാണാം:
ടീസർ റിലീസ് ആയി മിനിറ്റുകൾക്ക് അകം തന്നെ പ്രേക്ഷകരുടെ അഭിപ്രായങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ടീസറിലെ സിജിഐ രംഗങ്ങൾ നിരാശപ്പെടുത്തുന്നു എന്ന അഭിപ്രായം ആണ് ഭൂരിപക്ഷം പ്രേക്ഷകർക്കും ഉള്ളത്. കാർട്ടൂൺ ഫിലിം ഫീൽ ആണ് ടീസർ നൽകുന്നത് എന്ന വിമർശനം ആണ് ഉയരുന്നത്. ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ഈ കുറവുകൾ പരിഹരിക്കും എന്ന പ്രതീക്ഷയും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. അടുത്ത വർഷം ജനുവരി 12ന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.