in

‘അഞ്ചാം പാതിര’യ്ക്ക് ശേഷം ‘അർദ്ധരാത്രിയിലെ കുട’യുമായി മിഥുൻ; ചിത്രത്തിന് പാക്ക് അപ്പ്…

‘അഞ്ചാം പാതിര’യ്ക്ക് ശേഷം ‘അർദ്ധരാത്രിയിലെ കുട’യുമായി മിഥുൻ; ചിത്രത്തിന് പാക്ക് അപ്പ്…

സൂപ്പർ ഹിറ്റ് ആയ അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി എത്തുക ആണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ‘അർദ്ധരാത്രിയിലെ കുട’ എന്ന് പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയതായി അറിയിച്ചിരിക്കുക ആണ് മിഥുൻ. അജു വർഗീസ്, ഇന്ദ്രൻസ് ചേട്ടൻ, സൈജു കുറുപ്പ്, വിജയ് ബാബു, അനാർക്കലി മരിക്കാർ എന്നിവർ കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചതും മിഥുൻ ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയായതായി അറിയിച്ച് ക്രൂവിന് ഒപ്പമുള്ള ചിത്രവും മിഥുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റ് വിവരങ്ങളും താമസിക്കാതെ വിടും എന്നും ഫ്ബിയിൽ മിഥുൻ കുറിച്ചിട്ടുണ്ട്. മുൻ ചിത്രങ്ങൾ പോലെ ഈ ചിത്രവും ഇംഗ്ളീഷ് ലെറ്റർ A യിലാണ് തുടങ്ങുന്നത് എന്ന കൗതുകവും മിഥുൻ പ്രേക്ഷകരുമായി പങ്കുവെച്ചു. ഇതും A പടമാണ് എന്നാണ് തമാശരൂപേണ മിഥുൻ എഫ്ബി പോസ്റ്റിൽ കുറിച്ചത്. ആട്, ആൻ മരിയ കലിപ്പിലാണ്, അലമാര, ആട് 2, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, അഞ്ചാം പാതിര എന്നീ ചിത്രങ്ങള്‍ ആണ് മിഥുന്റെ സംവിധാനത്തില്‍ മുന്‍പ് പുറത്തിറങ്ങിയ ചിത്രങ്ങള്‍.

കാത്തിരിപ്പുകൾ ഇനിയില്ല, ‘കിംഗ്‌ ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് ദേ വരുന്നു…

കലിപ്പൻ ലുക്കിൽ മാസ് ഫീൽ നൽകി ദുൽഖർ; ‘കിംഗ്‌ ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പുറത്ത്…