in

ദുൽഖർ സൽമാന്‍റെ തിരക്കുകാരണം ‘ഒരു ഭയങ്കര കാമുകൻ’ ഉപേക്ഷിച്ചതല്ല; ചിത്രത്തിന് സംഭവിച്ചത്‌ ഇതാണ്

ദുൽഖർ സൽമാന്‍റെ തിരക്കുകാരണം ‘ഒരു ഭയങ്കര കാമുകൻ’ ഉപേക്ഷിച്ചതല്ല; ചിത്രത്തിന് സംഭവിച്ചത്‌ ഇതാണ്

മലയാളത്തിന്‍റെ യുവതാരം ദുൽഖർ സൽമാൻ ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളിൽ തിരക്കേറുക ആണ്. ഒരു മലയാള ചിത്രവുമായി എന്ന് ഇനി ദുൽഖർ മടങ്ങി വരും എന്ന് ആകാംഷയോടെ കാത്തിരിക്കുക ആണ് ആരാധകർ. ഇതിനിടയ്ക്ക് ആണ് ലാൽ ജോസ് ഒരുക്കുന്ന ഒരു ഭയങ്കര കാമുകൻ എന്ന ചിത്രം ഉപേക്ഷിച്ചതായി വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇതിലെ സത്യാവസ്ഥ വ്യക്തമാക്കി സംവിധായകൻ ലാൽ ജോസ് തന്നെ പ്രതികരിച്ചിരിക്കുക ആണ്.

ഒരു ഭയങ്കര കാമുകൻ എന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്ന് ലാൽ ജോസ് വ്യക്തമാക്കി. തിരക്കുമൂലം ഈ പ്രൊജക്റ്റ് ദുൽഖർ സൽമാൻ ഉപേക്ഷിക്കുന്നു എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഈ ചിത്രം കുറച്ചു നീട്ടിവെക്കുക ആണെന്ന് സംവിധായകൻ വെളിപ്പെടുത്തി. എഴുതി വന്നപ്പോൾ ചിത്രത്തിന്‍റെ ബജറ്റ് കൂടിപ്പോയി അതിനാൽ കഥയിൽ കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നദ്ദേഹം പറഞ്ഞു.

 

 

ആദ്യം എഴുതിയ രീതിയിൽ പടം എടുക്കണമെങ്കിൽ ഒരുപാട് പണചിലവുണ്ടാവും. അത്രയും വലിയ തുകയിൽ ഇപ്പോൾ പടം പിടിക്കാനാവില്ല. ഇതിനാൽ കഥയിലും എഴുതിയിലും മാറ്റങ്ങൾ വരാതെ ബജറ്റ് കുറയ്ക്കാനാണ് ചിത്രം നീട്ടി വെക്കുന്നത് എന്ന് ലാൽ ജോസ് പറഞ്ഞു. ചിലപ്പോൾ ഈ ചിത്രത്തിന് മുൻപ് താൻ മറ്റു ചിത്രങ്ങൾ ചെയ്തേക്കാം എന്നും ലാൽ ജോസ് സൂചന നൽകി.

ഉണ്ണി ആർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വിക്രമാദിത്യൻ എന്ന ചിത്രത്തിന് വേണ്ടി ആണ് ലാൽ ജോസ് ദുൽഖർ കൂട്ടുകെട്ട് മുൻപ് ഒന്നിച്ചത്. ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും നായകന്മാരായ ഈ ചിത്രം ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു.

ബ്ലോഗ് എഴുതാന്‍ മമ്മൂട്ടിയും; മാര്‍ച്ച്‌ മുതല്‍ ബ്ലോഗ്‌ തുടങ്ങും!

ബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി യു.എ.ഇ ബോക്സ്ഓഫീസിൽ വരവറിയിച്ച് പ്രണവ് മോഹൻലാലിന്‍റെ ‘ആദി’!