ബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി യു.എ.ഇ ബോക്സ്ഓഫീസിൽ വരവറിയിച്ച് പ്രണവ് മോഹൻലാലിന്‍റെ ‘ആദി’!
പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ആദി കഴിഞ്ഞ വ്യാഴാഴ്ച ആണ് ഗൾഫ് നാടുകളിൽ റിലീസ് ആയത്. കേരള ബോക്സ് ഓഫീസിൽ മിന്നുംപ്രകടനം കാഴ്ചവെച്ച ഈ ജിത്തു ജോസഫ് ചിത്രത്തിന് അതെ വരവേൽപ്പ് തന്നെ ഗൾഫ് നാടുകളിലും ലഭിച്ചു. ഓപ്പണിങ് വീക്കെൻഡ് കളക്ഷനിൽ ചിത്രം രണ്ടാം സ്ഥാനം നേടി. ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തർ ആണ് ഒന്നാം സ്ഥാനത്ത്.
അക്ഷയ് കുമാർ ചിത്രം പാഡ് മാനെയും ഷാഹിദ് കപൂർ – ദീപിക പദുകോൺ – രൺവീർ സിങ് കൂട്ടുകെട്ടിന്റെ പത്മാവതിനെയും പിന്നിലാക്കി ആണ് ആദി രണ്ടാം സ്ഥാനം നേടിയത്. ഐയാരി എന്ന ബോളിവുഡ് ചിത്രമാണ് ആദിയ്ക്ക് പിറകെ മൂന്നാം സ്ഥാനത്. പാഡ് മാൻ നാലാം സ്ഥാനം നേടിയപ്പോൾ പത്മാവത് അഞ്ചാം സ്ഥാനത് ആണ് നേടിയത്.
മികച്ച വരവേൽപ്പ് ആണ് മോഹൻലാൽ ആരാധകർ പ്രണവ് മോഹൻലാലിന്‍റെ ആദിയ്ക്ക് ഒരുക്കിയത്. ആദി വിജയാഘോഷത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ചേർന്നിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആണ് ആന്റണി പെരുമ്പാവൂർ ഈ പ്രണവ് മോഹൻലാൽ ചിത്രം നിർമ്മിച്ചത്.
അതേസമയം കേരളത്തിൽ ജനുവരി 26ന് റിലീസ് ചെയ്ത ആദി 13000 പ്രദർശനങ്ങൾ പൂർത്തിയാക്കി മുന്നേറുന്നു. ഒരു പുതുമുഖ നായകന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ആദി ബോക്സ് ഓഫീസിൽ നിന്ന് നേടി മുന്നേറുന്നത്.