in

ബ്ലോഗ് എഴുതാന്‍ മമ്മൂട്ടിയും; മാര്‍ച്ച്‌ മുതല്‍ ബ്ലോഗ്‌ തുടങ്ങും!

ബ്ലോഗ് എഴുതാന്‍ മമ്മൂട്ടിയും; മാര്‍ച്ച്‌ മുതല്‍ ബ്ലോഗ്‌ തുടങ്ങും!

നമ്മുടെ നടനവിസ്മയമായ മോഹൻലാൽ എഴുതുന്ന ബ്ലോഗുകള്‍ക്ക് വായനക്കാര്‍ നിരവധി ആണ്. പ്രശംസയും വിമർശനങ്ങളും ഏറ്റു വാങ്ങാറുണ്ട് എങ്കിലും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ അദ്ദേഹം പങ്കു വെക്കുന്നത് തന്റെ ബ്ലോഗുകളിലൂടെയാണ്. ഇപ്പോഴിതാ മെഗാ സ്റ്റാർ മമ്മൂട്ടിയും ബ്ലോഗ് എഴുതാൻ പോകുന്നു. ഞെട്ടണ്ട, ഒരു കുട്ടനാടൻ ബ്ലോഗ് എന്ന തന്റെ പുതിയ ചിത്രത്തിൽ ആണ് മമ്മൂട്ടി ബ്ലോഗ് എഴുതുന്ന ഹരി എന്ന കഥാപാത്രം ആയി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൃഷ്ണപുരം എന്ന ഗ്രാമത്തിലെ ആളുകൾ വളരെയധികം ബഹുമാനിക്കുകയും അതുപോലെ അവിടുത്തെ ചെറുപ്പക്കാർ വരെ റോൾ മോഡൽ ആയി കാണുകയും ചെയ്യുന്ന ആളാണ് ഹരി. അദ്ദേഹം എഴുതുന്ന ബ്ലോഗുകളിലൂടെയാണ് ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ കഥ വികസിക്കുന്നത് എന്നാണ് സൂചന. മാർച്ച് മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം പ്രശസ്ത തിരക്കഥാകൃത്തായ സേതുവിൻറെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ്. സേതു തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

 

 

മൂന്നു നായികമാർ ആണ് ഈ ചിത്രത്തിൽ ഉള്ളത്. റായ് ലക്ഷ്മി, അനു സിതാര, ഷംന കാസിം എന്നിവരാണ് ആണ് ആ മൂന്നു നായികമാർ. ഇതിൽ ഷംന കാസിം ഒരു പോലീസ് ഓഫീസറുടെ കഥാപാത്രം ആണ് അവതരിപ്പിക്കുന്നതെന്ന് ആണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശസ്ത യുവ താരം ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ സേതുവിൻറെ സംവിധാന സഹായി ആയി ജോലി ചെയ്യുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.

ഇപ്പോൾ സജീവ് പിള്ള ഒരുക്കുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്‍റെ ഭാഗമായ മമ്മൂട്ടി അത് പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ ഷാജി പാടൂർ ഒരുക്കുന്ന അബ്രഹാമിന്‍റെ സന്തതികൾ എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യും. അതിനു ശേഷമാണു മാർച്ച് രണ്ടാം വാരത്തോടെ ഒരു കുട്ടനാടൻ ബ്ലോഗിൽ അദ്ദേഹം അഭിനയിച്ചു തുടങ്ങുക എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

മാമാങ്കത്തിൽ 35 മിനിറ്റോളം സ്ത്രൈണ ഭാവത്തിൽ മമ്മൂട്ടി!

ദുൽഖർ സൽമാന്‍റെ തിരക്കുകാരണം ‘ഒരു ഭയങ്കര കാമുകൻ’ ഉപേക്ഷിച്ചതല്ല; ചിത്രത്തിന് സംഭവിച്ചത്‌ ഇതാണ്