in

‘ഡ്രാമയുടെ ഓരോ ഫ്രെമിലും കുട്ടിത്തം നിറഞ്ഞ പഴയ ലാലേട്ടനെ കാണാം’

‘ഡ്രാമയുടെ ഓരോ ഫ്രെമിലും കുട്ടിത്തം നിറഞ്ഞ പഴയ ലാലേട്ടനെ കാണാം’

ചിത്രീകരണം പൂർത്തിയായ മോഹൻലാൽ ചിത്രം ഡ്രാമ റിലീസിന് തയ്യാറെടുക്കുക ആണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ലോഹം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്‍റെ സൂപ്പർതാരം പരിവേഷം ഒന്നുമില്ലാതെ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തില്‍ ആശ ശരത്ത് എത്തുന്നുണ്ട്. ആശ ശരത്ത് മോഹൻലാലിനെ കുറിച്ചും ചിത്രത്തെ പറ്റിയും അടുത്തയിടെ ഒരു ഇന്റർവ്യൂവിൽ സംസാരിക്കുക ഉണ്ടായി.

തികച്ചും ഒരു എന്റർടൈനിംഗ് ചിത്രമാണ് ‘ഡ്രാമ’ എന്ന് ആശ ശരത്ത് പറയുന്നു. ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും കുട്ടിത്തം നിറഞ്ഞ പഴയ ലാലേട്ടനെ കാണാൻ ആകും എന്നതാണ് ഏറ്റവും അധികം ആവേശം നൽകുന്നത് എന്ന് ആശാ ശരത് പറഞ്ഞു.

ഷൂട്ടിംഗ് വളരെ രസകരമായിരുന്നു എന്നും ആശാ ശരത് കൂട്ടിച്ചേർത്തു. ഈ ചിത്രം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമെന്ന് ആശ ശരത് പറയുന്നു. മോഹൻലാലിന്‍റെ വേഷത്തിൽ ആണ് ഡ്രാമയിൽ ആശ ശരത് അഭിനയിച്ചിരിക്കുന്നത്.

മോഹൻലാലിനെയും ആശ ശരത്തിനെയും കൂടാതെ അരുന്ധതി നാഗ്, സിദ്ദിഖ്, നിരഞ്ജ്, മൈഥിലി, ശാലിൻ സോയ, ടിനി ടോം, ബൈജു തുടങ്ങിയവർ ആണ് മറ്റു താരങ്ങൾ. സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സെപ്റ്റംബറിൽ ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ദുൽഖറിനൊപ്പം സുരാജ് വെഞ്ഞാറമൂടും; ‘ഒരു യമണ്ടൻ പ്രേമകഥ’ ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക്!

മമ്മൂട്ടിയുടെ ‘മധുരരാജ’യുടെ ചിത്രീകരണം ഓഗസ്റ്റ് 9ന് തുടങ്ങുന്നു!