ദുൽഖറിനൊപ്പം സുരാജ് വെഞ്ഞാറമൂടും; ‘ഒരു യമണ്ടൻ പ്രേമകഥ’ ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക്!

0

ദുൽഖറിനൊപ്പം സുരാജ് വെഞ്ഞാറമൂടും; ‘ഒരു യമണ്ടൻ പ്രേമകഥ’ ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക്!

ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ ബി സി നൗഷാദ് ഒരുക്കുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം ദുൽഖറിന്‍റെ കരിയറിലെ ആദ്യത്തെ സമ്പൂർണ എന്റെർറ്റൈനെർ ആയാണ് ഒരുങ്ങുന്നത്.

ഈ ചിത്രത്തിന്‍റെ താരനിരയിലേക്ക് ഒരു പ്രമുഖ താരം കൂടി എത്തുക ആണ്. അഭിനയമികവികൂടെ തുടർച്ചയായി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിന്‍റെ താരനിരയിലേക്ക് പുതിയതായി എത്തുന്നത്.

ഒരു യമണ്ടൻ പ്രേമകഥയുടെ ഒന്നാം ഘട്ട ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. രണ്ടാംഘട്ട ചിത്രീകരണത്തിൽ ആണ് സുരാജ് വെഞ്ഞാറമൂട് പങ്കെടുക്കുന്നത്. സലിം കുമാർ, സൗബിൻ ഷാഹിർ, നിഖില വിമൽ, സംയുക്ത മേനോൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ.