മമ്മൂട്ടിയുടെ ‘മധുരരാജ’യുടെ ചിത്രീകരണം ഓഗസ്റ്റ് 9ന് തുടങ്ങുന്നു!
പോക്കിരി രാജ എന്ന ചിത്രത്തിലെ രാജ എന്ന കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുന്ന ചിത്രമാണ് മധുരരാജ. രാജ 2 എന്ന് ഇതുവരെയും അറിയപ്പെട്ട ഈ ചിത്രം ആദ്യ ഭാഗം ഒരുക്കിയ വൈശാഖ് തന്നെ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ ഇന്നാണ് പുറത്തുവന്നത്. മികച്ച വരവേല്‍പ്പ് ആണ് ആരാധകര്‍ക്കിടയില്‍ നിന്ന് പോസ്റ്ററിന് ലഭിക്കുന്നത്.
മധുരാജയുടെ ചിത്രീകരണം ഓഗസ്റ്റ് 9ന് തുടങ്ങും. അടുത്ത വർഷം വിഷു റിലീസ് ആയി ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറപ്രവർത്തകരുടെ തീരുമാനം.
സംവിധായകനായി വൈശാഖിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു പൊക്കിരി രാജ. എട്ടു വർഷങ്ങൾക്ക് ശേഷം ആണ് ഇപ്പോൾ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പ് ആണ്. പീറ്റർ ഹെയ്‌ൻ ആണ് സ്റ്റണ്ട് മാസ്റ്റർ. ഷാജി കുമാർ ക്യാമറ കൈകാരം ചെയ്യുന്നു. സംഗീതം ഗോപി സുന്ദർ.
ആദ്യ ഭാഗത്തിൽ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് ഈ ചിത്രത്തിൽ ഉണ്ടാവില്ല എന്നാണ് വിവരം. തമിഴിൽ നിന്ന് യുവനടൻ ജയ് ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിലെ താര നിരയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടൻ തന്നെ ഉണ്ടാകും.