“അടിമുടി മേക്കോവറിൽ നാനി, ഒപ്പം തിളങ്ങാൻ ഷൈനും”; ‘ദസറ’ ടീസർ കിടിലൻ…

നാച്ചുറൽ സ്റ്റാർ എന്ന് അറിയപ്പെടുന്ന തെലുങ്ക് നടൻ നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദസറ’ റിലീസിന് തയ്യാറാകുക ആണ്. ശ്രീകാന്ത് ഒഡീല സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ കൂടി പുറത്തിറങ്ങുന്ന ഒരു ഇന്ത്യൻ ചിത്രമാണ്. ചിത്രത്തിന്റെ ഫസ്ലു പോസ്റ്റർ പുറത്തുവന്നപ്പോൾ നാനിയുടെ മേക്കോവർ ഒക്കെ വളരെ അധികം ശ്രദ്ധ നേടിയിരുന്നു. പാൻ ഇന്ത്യൻ ചിത്രമായ പുഷ്പയിലെ അല്ലു അർജുനെ ഓർമ്മപ്പെടുത്തുന്നത് ആയിരുന്നു നാനിയുടെ ലുക്ക്. കീർത്തി സുരേഷ് നായികയാവുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കിയിരിക്കുക ആണ്.
1 മിനിറ്റ് 15 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് വിവിധ ഭാഷകളിൽ നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വലിയ ക്യാൻവാസും മികച്ച ഗുണ നിലവാരവും ഉറപ്പ് നൽകുന്ന ടീസറിൽ ഷൈൻ ടോം ചാക്കോയും പ്രത്യക്ഷപ്പെടുന്നുണ്ട്. മാർച്ച് 30ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ടീസർ: