കോമഡി എന്റർടൈനറുമായി അടിച്ചു പൊളിക്കാൻ നിവിനും ടീമും; ‘സാറ്റർഡേ നൈറ്റ്’ ട്രെയിലർ

‘കായംകുളം കൊച്ചുണ്ണി’ എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റ്ർഡേ നൈറ്റ്. ഇത്തവണ ഒരു കോമഡി എന്റർടൈന്മെന്റ് ചിത്രവുമായി ആണ് ഇരുവരും എത്തുന്നത്. നവീൻ ഭാസ്‌കർ തിരക്കഥ രചിച്ച ചിത്രം പൂജ റിലീസ് ആയി സെപ്റ്റംബർ അവസാന വാരം തീയേറ്ററുകളിൽ എത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലറും നിർമ്മാതാക്കൾ പുറത്തുവിട്ടു.
2 മിനിറ്റ് 51 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. നിവിൻ പോളിയിൽ നിന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കോമഡി എന്റർടൈനർ തന്നെ ആകും സാറ്റർഡേ നൈറ്റ് എന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്. നിവിൻ പോളി സ്റ്റാൻലി എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കൂട്ടുകാരുടെ വേഷത്തിൽ ആയി അജു വർഗീസ്, സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരും ചേരുന്നു. പാർട്ടികളും ആഘോഷങ്ങളും ചിരിയുമായി സ്റ്റാൻലിയും കൂട്ടുകാരും തീയേറ്ററുകളിൽ ആരവങ്ങൾ തീർക്കും എന്ന പ്രതീക്ഷ ട്രെയിലർ നൽകുന്നുണ്ട്. ട്രെയിലർ: