തോക്ക് ചൂണ്ടി ഗൗരവത്തോടെ മമ്മൂട്ടി; ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റർ പുറത്ത്…
മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. നിലവിൽ പോസ്റ്റ് പ്രൊഡക്ഷനിൽ ഉള്ള ഈ ചിത്രത്തിന്റെ പുതിയ ഒരു പോസ്റ്റർ ദീപാവലി പ്രമാണിച്ച് പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ. തോക്ക് ചൂണ്ടി വളരെ ഗൗരവത്തോടെ നിൽക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. മുൻപ് പുറത്തുവിട്ട പോസ്റ്ററുകളുടെ അതേ കളർ ടോണിൽ ആണ് പുതിയ പോസ്റ്ററും എത്തിയിരിക്കുന്നത്. ബയോഗ്രാഫി ഓഫ് ആ വിജിലാന്റ് കോപ്പ് എന്ന ടാഗ് ലൈനോട് ആണ് ചിത്രം എത്തുന്നത്.
ആർ ഡി ഇല്ല്യൂമിനേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ ആണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് നടൻ വിനയ് റായ് ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കും. തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് മനോജ് ആണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സുപ്രീം സുന്ദർ ഒരുക്കുന്നു.