in

ദീപാവലി ട്രീറ്റ് ഒരുക്കി ദളപതിയുടെ ‘വാരിസ്’ പോസ്റ്റർ; റിലീസ് പൊങ്കലിന്…

ദീപാവലി ട്രീറ്റ് ഒരുക്കി ദളപതിയുടെ ‘വാരിസ്’ പോസ്റ്റർ; റിലീസ് പൊങ്കലിന്…

ദീപാവലി ആഘോഷമായി വിജയ് ചിത്രമായ ‘വാരിസി’ന്റെ ഒരു സ്‌പെഷ്യൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്. കൈയിൽ ചുറ്റികയുമായി തീവ്രമായ ഭാവത്തോടെ ആണ് ദളപതി വിജയെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. പശ്ചാത്തലത്തിൽ ഗുണ്ടകൾ വീണു കിടക്കുന്നതും കാണാം. പൊങ്കലിന് ചിത്രം ലോകമെമ്പാടും എത്തും എന്ന സ്ഥിരീകരണവും ഈ പോസ്റ്ററിലൂടെ ആരാധകർക്ക് ലഭിച്ചിരിക്കുക ആണ്. പ്രശസ്ത തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളി ഒരുക്കുന്ന വാരിസുവിന്റെ നാലാമത്തെ പോസ്റ്റർ ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. രശ്മിക മന്ദാന നായിക ആകുന്ന ഈ ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശരത്കുമാർ, ഷാം, ഖുശ്ബു, സംഗീത, യോഗി ബാബു, സംയുക്ത തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും സിരീഷും ചേർന്ന് നിർമ്മിച്ച വാരിസുവിനെ കുറിച്ചുള്ള മറ്റ് ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ദീപാവലി വീക്കിൽ തന്നെ വാരിസുവിലെ ആദ്യ ഗാനം റിലീസ് ചെയ്‌തേക്കും എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. വിജയ് ഒരു ഗാനം ചിത്രത്തിന് വേണ്ടി ആലപിച്ചിട്ടുണ്ട് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എസ് തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. വിജയ് – എസ് തമൻ ടീം ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് വാരിസ്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വിജയും പ്രകാശ് രാജും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ആരാധകരുടെ ശ്രദ്ധ ചിത്രം നേടിയിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ വില്ല് ആയിരുന്നു ഈ കൂട്ട്കെട്ടിന്റെ അവസാന റിലീസ് ചിത്രം. ഗില്ലിയിലും പോക്കിരിയിലും ഇരുവരും ഒന്നിച്ചപ്പോൾ പിറന്നത് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ ആയിരുന്നു.

ഇല്ലിമല ചാത്തന്‍റെ കാടും ആചാരങ്ങളുമായി ഫാന്റസി ഹൊറർ ത്രില്ലർ ‘കുമാരി’; ട്രെയിലർ…

തോക്ക് ചൂണ്ടി ഗൗരവത്തോടെ മമ്മൂട്ടി; ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റർ പുറത്ത്…