in

വെളിച്ചം കുറവില്‍ മുഖം വെളിപ്പെടുത്തി ‘ക്രിസ്റ്റഫർ’; മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്…

വെളിച്ചം കുറവില്‍ മുഖം വെളിപ്പെടുത്തി ‘ക്രിസ്റ്റഫർ’; മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്…

സംവിധായകൻ ബി ഉണ്ണികൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആരാധകർ കാണാൻ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ലുക്കും ഇതൊട് കൂടി വെളിപ്പെടുത്തിയിരിക്കുക ആണ് നിർമ്മാതാക്കൾ. വെളിച്ചം കുറവ് ഉള്ള ഒരു റൂമില്‍ ഇരിക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പോലീസ് കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

‘ബിയോഗ്രാഫി ഓഫ് എ വിജിലന്റ്‌ കോപ്പ്’ എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ‘നിയമം എവിടെ നിർത്തുന്നുവോ അവിടെ നീതി ആരംഭിക്കുന്നു’ എന്ന ഒരു ക്യാപ്ഷനും പോസ്റ്ററിൽ ഉണ്ട്. നീതി സ്വയം നടപ്പിലാക്കുന്ന ഒരാളായി ആണ് മമ്മൂട്ടി എത്തുക എന്ന സൂചനകൾ ആണ് ചിത്രത്തിന്റെ ടാഗ് ലൈനും ക്യാപ്ഷനുകളും നല്‍കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ:

അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി, വിനയ് റായ് എന്നിവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് നടൻ വിനയ് റായ് ചിത്രത്തിള്‍ വില്ലൻ വേഷത്തില്‍ ആണ് എത്തുന്നത്. തമിഴിലും നായകനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള വിനയ് റായുടെ ആദ്യ മലയാളം ചിത്രം കൂടിയാണ് ഇത്.

കാത്തിരിക്കുന്ന ചിത്രങ്ങൾ ഓണത്തിന് ഒടിടിയിൽ; ആദ്യ റിലീസ് ഇന്ന് രാത്രിയില്‍…

വിസ്മയ കാഴ്ചകളുമായി മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ട്രെയിലർ എത്തി…