in

കാത്തിരിക്കുന്ന ചിത്രങ്ങൾ ഓണത്തിന് ഒടിടിയിൽ; ആദ്യ റിലീസ് ഇന്ന് രാത്രിയില്‍…

ഹിറ്റ് ചിത്രങ്ങൾ തുടരെ തുടരെ ഒടിടി റിലീസിന് തയ്യാറാകുന്നു; ആദ്യ റിലീസ് ഇന്ന് രാത്രിയിൽ…

മികച്ച അഭിപ്രായങ്ങൾ നേടി ബോക്സ് ഓഫീസിൽ മികച്ച വിജയങ്ങൾ നേടിയ ചിത്രങ്ങൾ ഓണം പ്രമാണിച്ച് ഒടിടിയിൽ റിലീസിന് തയ്യാറാകുക ആണ്. പാപ്പൻ, ന്നാ താൻ കേസ് കൊട്, തല്ലുമാല, സീതാ രാമം എന്നീ ഹിറ്റ് ചിത്രങ്ങൾ ആണ് ഒടിടിയിൽ എത്തുന്നത്. ഓണത്തിന് പ്രേക്ഷകർക്ക് വിരുന്ന് തന്നെ ഒരുക്കും ഈ ചിത്രം എന്ന് നിസംശയം പറയാൻ കഴിയും.

ഒടിടിയിൽ ആദ്യം എത്തുന്നത് സുരേഷ് ഗോപി നായകനാകുന്ന പാപ്പൻ ആണ്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം സെപ്റ്റംബർ 7ന് ആണ് റിലീസ്. സീ 5 ആണ് ചിത്രം സ്‌ട്രീം ചെയ്യുന്നത്. ഇന്ന് രാത്രിയിൽ തന്നെ ഈ ചിത്രം സ്‌ട്രീം ചെയ്തു തുടങ്ങും. രണ്ടാമതായി എത്തുന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ ഹിറ്റ് ചിത്രമായ ന്നാ താൻ കേസ് കൊട് ആണ്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിൽ ഒരുക്കിയ ഈ ചിത്രം എത്തിക്കുന്നത് ഡിസ്‌നി+ ഹോട്ട് സ്റ്റാർ ആണ്. സെപ്റ്റംബർ 8ന് ആണ് ഈ ചിത്രത്തിന്റെ റിലീസ്.

ദുൽഖർ സൽമാൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രമായ സീതാ രാമം ആണ് ഒടിടി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. സെപ്റ്റംബർ 9ന് ആണ് ഈ ചിത്രത്തിന്റെ റിലീസ്. തീയേറ്ററുകളിൽ ആരവങ്ങൾ തീർത്ത ടോവിനോ തോമസ് ചിത്രം തല്ലുമാലയും ഒടിടി റിലീസിന് തയ്യാറാകുന്നുണ്ട്. ഖാലിദ്‌ റഹ്മാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്‌സ് ആണ് . സെപ്റ്റംബർ 11 മുതൽ ഈ ചിത്രം സ്‌ട്രീം ചെയ്തു തുടങ്ങും.

ഒടിടി റിലീസ് ചിത്രങ്ങളും തീയതികളും മറക്കേണ്ട: പാപ്പൻ – സെപ്റ്റംബർ 7ന്, ന്നാ താൻ കേസ് കൊട് – സെപ്റ്റംബർ 8ന്, ഡിസ്‌നി+ ഹോട്ട് സ്റ്റാർ, സീതാ രാമം – സെപ്റ്റംബർ 9ന്, പ്രൈം വീഡിയോ, തല്ലുമാല – സെപ്റ്റംബർ 11, നെറ്റ്ഫ്ലിക്‌സ്

റോഷാക്കിന്‍റെ പുതിയ പോസ്റ്റർ പുറത്ത്‌; ട്രെയിലർ നാളെ എത്തും…

വെളിച്ചം കുറവില്‍ മുഖം വെളിപ്പെടുത്തി ‘ക്രിസ്റ്റഫർ’; മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്…