വിസ്മയ കാഴ്ചകളുമായി മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ട്രെയിലർ എത്തി…
മണിരത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവന് വേണ്ടി ആരാധകരെ വളരെ ആവേശത്തോടെ ആണ് കാത്തിരിക്കുന്നത്. മെഗാ ബഡ്‌ജറ്റിൽ നിർമ്മിച്ച ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ ചിയാൻ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ജയറാം തുടങ്ങി വലിയ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസറും വിവിധ കഥാപാത്രങ്ങളുടെ പോസ്റ്ററുകളും നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഇന്ന് ചെന്നൈയിൽ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ലോഞ്ച് ചെയ്തിരിക്കുക ആണ്. യൂട്യുബിലും ചിത്രത്തിന്റെ ട്രെയിലർ എത്തി കഴിഞ്ഞു.
3 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വലുപ്പം അതിന്റെ എല്ലാവിധ പകിട്ടോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ മണിരത്‌നത്തിന്റെ മറ്റൊരു വിസ്മയ ചിത്രമായി ഇത് മാറും എന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്. മലയാളത്തിന്റെ സൂപ്പർതാരം
പൃഥ്വിരാജിന്റെ വോയ്‌സ് ഓവറോടെ ആണ് ട്രെയിലർ തുടങ്ങുന്നത്. ട്രെയിലർ കാണാം: