in

“പൂർണ വെളിച്ചത്തിൽ നരയോടെ ക്രിസ്റ്റഫർ”; ക്രിസ്മസ് സ്‌പെഷ്യൽ പോസ്റ്റർ…

“പൂർണ വെളിച്ചത്തിൽ നരയോടെ ക്രിസ്റ്റഫർ”; ക്രിസ്മസ് സ്‌പെഷ്യൽ പോസ്റ്റർ…

വർഷങ്ങൾക്ക് ശേഷം രണ്ടാമത് ഒരു ചിത്രത്തിനായി ഒന്നിക്കുക ആണ് സംവിധായകൻ ബി ഉണ്ണികൃഷ്ണനും മെഗാസ്റ്റാർ മമ്മൂട്ടിയും. ‘ക്രിസ്റ്റഫർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണ ആണ്. ചിത്രത്തിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ ഓരോന്ന് ആണ് ടീം പുറത്തുവിട്ടൊണ്ട് ഇരിക്കുന്നത്. മമ്മൂട്ടിയുടെ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നു എങ്കിലും പൂർണ വെളിച്ചത്തിൽ വ്യക്തമായ ഒരു പോസ്റ്റർ പുറത്തുവന്നിരുന്നില്ല. ഇപ്പോളിതാ ക്രിസ്മസ് ആശംസകൾ നേർന്ന് സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. നരയുള്ള ഒരു ലുക്കിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് എന്ന് ഈ പോസ്റ്ററിലൂടെ ആണ് പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിയുന്നത്.

ഇതിനു മുൻപ് ക്രിസ്റ്റഫറിന്റെ മൂന്ന് പോസ്റ്ററുകളിൽ ആണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരുന്നത്. കൃത്യമായി മമ്മൂട്ടിയുടെ ലുക്ക് മനസിലാക്കാൻ കഴിഞ്ഞത് നാലാം പോസ്റ്ററിൽ ആണ്. ഷൈൻ ടോം ചാക്കോ, അമല പോൾ, ജിനു ജോസഫ്, സ്നേഹ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി ഒരു പോലീസുകാരനായി എത്തുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. പോസ്റ്റർ:

“ജോഡികളായി ക്യൂട്ട് ലുക്കിൽ ദിലീപും തമന്നയും”; ‘ബാന്ദ്ര’ ടീമിന്റെ ക്രിസ്മസ് ഗിഫ്റ്റ് ഇതാ…

“മറ്റൊരു മമ്മൂട്ടിയെ കാണാം”; സർപ്രൈസായി ‘നൻപകൽ നേരത്ത് മയക്കം’ ട്രെയിലർ എത്തി…