“മറ്റൊരു മമ്മൂട്ടിയെ കാണാം”; സർപ്രൈസായി ‘നൻപകൽ നേരത്ത് മയക്കം’ ട്രെയിലർ എത്തി…

ദിവസങ്ങൾക്ക് മുൻപ് സമാപിച്ച ഐഎഫ്എഫ്കെയിൽ വേള്‍ഡ് പ്രിമീയറായി പ്രദര്‍ശിപ്പിക്കുകയും ജനപ്രിയ ചിത്രത്തിന് അവാര്‍ഡ് നേടുകയും ചെയ്ത ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. മഹാനടൻ മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതിന്റെ പ്രതീക്ഷകൾ വെറുതെ ആയില്ല എന്ന സൂചന തന്നെയായിരുന്നു ചിത്രത്തിന് കിട്ടിയ ഈ നേട്ടങ്ങൾ. എന്നാൽ ഇപ്പോളും ചിത്രം കാണാൻ വലിയ ഒരു പ്രേക്ഷകർ ഇപ്പോളും കാത്തിരിക്കുക ആണ്. അവർക്ക് മുന്നിലേക്ക് സർപ്രൈസ് ആയി എത്തിയിരിക്കുക ആണ് ചിത്രത്തിന്റെ ട്രെയിലർ. നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക യൂട്യുബ് ചാനലിലൂടെ ആണ് ട്രെയിലർ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭവം കൂടിയാണ് ഈ ചിത്രം.
1 മിനിറ്റ് 34 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. മകൻ എന്ന അവകാശപ്പെട്ടു കൊണ്ട് ഒരാൾ ഒരു സ്ത്രീയുടെ വീട്ടിലേക്ക് എത്തുന്നതും മറ്റുമാണ് ചിത്രത്തിന്റെ വിഷയം എന്ന് ട്രെയിലർ സൂചന നൽകുന്നു. തമിഴ് ഭാഷ ആണ് ട്രെയിലറിലെ ഡയലോഗുകളിൽ കൂടുതലും നിറഞ്ഞു നിൽക്കുന്നത്. മമ്മൂട്ടിയുടെ ചില മാനറിസങ്ങളും ട്രെയിലറിൽ മിന്നിമായുന്നുണ്ട്. മറ്റൊരു മമ്മൂട്ടിയെ കാണാനാകും എന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. അശോകൻ, രമ്യ പാണ്ഡ്യൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ട്രെയിലർ കാണാം: