“ജോഡികളായി ക്യൂട്ട് ലുക്കിൽ ദിലീപും തമന്നയും”; ‘ബാന്ദ്ര’ ടീമിന്റെ ക്രിസ്മസ് ഗിഫ്റ്റ് ഇതാ…
‘രാമലീല’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ ഗോപിയും നടൻ ദിലീപും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ആരാധകർക്ക് വളരെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് ‘ബാന്ദ്ര’. തെന്നിന്ത്യൻ സൂപ്പർ നായിക തമന്ന ദിലീപിന്റെ നായികയായി എത്തുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. ഇപ്പോൾ ക്രിസ്മസ് ആശംസകൾ നേർന്ന് കൊണ്ട് ദിലീപും തമന്നയും ഒന്നിച്ചുള്ള ഒരു സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള ലുക്കിൽ തന്നെയാണ് ഇരുവരെയും പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
മുംബൈയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ത്രില്ലർ ആണ് ഈ ചിത്രം എന്നാണ് വിവരം. അടുത്ത കാലത്ത് മലയാളത്തിൽ നിർമ്മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ‘ബാന്ദ്ര’ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിൽ അധോലോക നായകന്റെ വേഷത്തിലാണ് ദിലീപ്. ശരത് കുമാർ, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയോ, ആര്യൻ സന്തോഷ്, സിദ്ദിഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഉദയകൃഷ്ണൻ തിരക്കഥയെഴുതുന്ന ഈ ചിത്രം ദിലീപിന്റെ 147-ാമത്തെ ചിത്രമാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സാം സിഎസ് ആണ്. പോസ്റ്റർ: