in

മണിരത്നം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; ഫഹദ് ഫാസിലിന് പകരം അരുൺ വിജയ്

മണിരത്നം ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; ഫഹദ് ഫാസിലിന് പകരം അരുൺ വിജയ്

വമ്പൻ താര നിരയെ അണിനിരത്തി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചെക്ക ചിവന്ത വാനം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഫെബ്രുവരി 12ന് ആരംഭിക്കും. നവാബ് എന്ന പേരിൽ തെലുഗിലും ചിത്രം പുറത്തിറങ്ങും.

അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ് എന്നിവർ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിനെ ഈ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് താരം പിന്മാറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഫഹദിന് പകരം അരുൺ വിജയ് ആണ് പുതിയതായി ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത്.

അതിഥി റാവു, ഐശ്വര്യ രാജേഷ്, ജ്യോതിക, ജയസുധ, പ്രകാശ് രാജ്, ത്യാഗരാജൻ തുടങ്ങി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിനായി ഗാനങ്ങൾ രചിച്ചിരിക്കുന്നത് വൈരമുത്തു ആണ്. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്നു. സന്തോഷ് ശിവൻ ക്യാമറ കൈകാരം ചെയ്യുന്നു.

ഈ ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കാളി ആണ് മണിരത്നം. മണിരത്നത്തിന്‍റെ മദ്രാസ് ടാക്കിസം ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദ് സ്വാമി, അതിഥി റാവു തുടങ്ങിയ താരങ്ങൾ ഒഴികെ വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, ജ്യോതിക എന്നിവരുടെ ആദ്യ മണിരത്നം ചിത്രമാണ് ഇത്.

തന്നെ വിസ്മയിപ്പിച്ച മോഹൻലാലിനെ വെച്ച് ഒരു ചിത്രം ചെയ്തില്ല; കാരണം വേണു പറയുന്നു

കൊച്ചുണ്ണിയും മാമാങ്കവുമായി മോഹൻലാലും മമ്മൂട്ടിയും ഫെബ്രുവരി 12 മുതൽ മംഗലാപുരത്ത്