‘വാരിസ്’ മലയാളം പതിപ്പിന് പേര് ‘വംശജൻ’; ഒടിടി റിലീസ് ഉടൻ, ട്രെയിലർ പുറത്ത്…

ദളപതി വിജയ് നായകനായ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘വാരിസ്’ ഒടിടി റിലീസിന് തയ്യാറായിരിക്കുകയാണ്. തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്ത ചിത്രം ഒടിടിയിൽ എത്തിക്കുന്നത് ആമസോണിന്റെ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വീഡിയോ ആണ്. ഫെബ്രുവരി 22ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം തമിഴ് കൂടാതെ തെലുങ്ക്, മലയാളം പതിപ്പുകളിലും ഒടിടിയിൽ എത്തും. ഹിന്ദി പതിപ്പിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
ഒടിടി റിലീസിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രൈം വീഡിയോ ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറക്കി. തമിഴ്, തെലുങ്ക് പതിപ്പുകളുടെ ട്രെയിലറുകൾ ആണ് നിലവിൽ പ്രൈം വീഡിയോ അവരുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മലയാളം ട്രെയിലർ റിലീസ് ആയിട്ടില്ല എങ്കിലും മലയാളം പതിപ്പിന്റെ ടൈറ്റിൽ തമിഴ്/തെലുങ്ക് ട്രെയിലറുകളിൽ വെളിപ്പെടുത്തുന്നുണ്ട്. ‘വംശജൻ’ എന്നാണ് മലയാളത്തിൽ ചിത്രത്തിന് നൽകിയിരിക്കുന്ന ടൈറ്റിൽ.
മുൻപ് റിലീസ് ചെയ്ത തിയേറ്റർ റിലീസ് ട്രെയിലറിൽ നിന്ന് വ്യത്യസ്തമായ ട്രെയിലർ ആണ് പ്രൈം വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 1 മിനിറ്റ് 52 സെക്കന്റ് ദൈർഘ്യമുണ്ട് പുതിയ ട്രെയിലറിന്. രാഷ്മിക മന്ദന നായികയായി എത്തിയ ചിത്രത്തിൽ ശരത് കുമാർ, ശ്രീകാന്ത്, ശ്യാം, പ്രഭു, പ്രകാശ് രാജ്, ജയസുധ, യോഗി ബാബു എന്നിവർ ആയിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ട്രെയിലർ: