in

‘ജനഗണമന’യ്ക്ക് ഒപ്പം ക്ലാഷ് റിലീസിന് ‘സിബിഐ 5’ ഒരുങ്ങുന്നു…

‘ജനഗണമന’യ്ക്ക് ഒപ്പം ക്ലാഷ് റിലീസിന് ‘സിബിഐ 5’ ഒരുങ്ങുന്നു…

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ തീയേറ്ററുകളിൽ ഒരേ ആഴ്ചയിൽ എത്തും എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. രണ്ട് ചിത്രങ്ങളും വലിയ താരങ്ങളുടെ ആണെന്ന പ്രത്യേകയും ഉണ്ട്. മമ്മൂട്ടി ചിത്രം സിബിഐ 5 ദ് ബ്രയിനും പൃഥ്വിരാജ് ചിത്രം ജനഗണമനയും ആണ് ആ ചിത്രങ്ങൾ.

ഇതിൽ ഔദ്യോഗികമായി ‘ജനഗണമന’യുടെ റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. മമ്മൂട്ടി ചിത്രം സിബിഐ 5 ന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ഇല്ലെങ്കിലും ചിത്രം ഏപ്രിൽ അവസാന വാരം തന്നെ തീയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 28ന് ആണ് ജനഗണമനയുടെ റിലീസ്.

സേതുരാമയ്യർ സിബിഐ എന്ന എക്കാലത്തെയും ജനപ്രിയ മമ്മൂട്ടി കഥാപാത്രത്തെ ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ചിത്രമാണ് സിബിഐ 5 ദ് ബ്രെയിൻ. മുൻ ചിത്രങ്ങളെ പോലെ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം മുകേഷ്, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സൗബിൻ ഷാഹിർ, രമേശ് പിഷാരടി, ദിലീഷ് പോത്തൻ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസറോ ട്രെയിലറോ ഒന്നും പുറത്തുവന്നിട്ടില്ല എങ്കിലും പുറത്തുവന്ന പോസ്റ്ററുകൾ, സ്റ്റില്ലുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

അതേസമയം, ‘ക്യൂൻ’ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത് അരങ്ങേറ്റം കുറിച്ച ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രമാണ് ‘ജനഗണമന’. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ്‌ വെഞ്ഞാറന്മൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ച ട്രെയിലർ ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വർദ്ധിപ്പിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങൾ ഉള്ള ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഏപ്രിൽ 28ന് തീയേറ്ററുകളിൽ എത്തുന്നത്.

ഇനി വൈകിപ്പിക്കുന്നില്ല, ‘ബീസ്റ്റ്‌’ ആരാധകർക്ക് ഏപ്രിൽ 2ന് ഒരു ട്രീറ്റ് ഉണ്ട്..!

‘മൈക്കിളപ്പനേം പിള്ളേരേം കാണാൻ ഹോട്ട്സ്റ്റാറിലേയ്ക്ക് ജാവോ’; ഭീഷ്മ ഒടിടിയില്‍…