in

‘മൈക്കിളപ്പനേം പിള്ളേരേം കാണാൻ ഹോട്ട്സ്റ്റാറിലേയ്ക്ക് ജാവോ’; ഭീഷ്മ ഒടിടിയില്‍…

“ഇനി കാണുന്നവരുടെ എണ്ണം കൂടും”; ‘ഭീഷ്മ പർവ്വ’ത്തിന് മാസ് പ്രോമോ വീഡിയോകളുമായി ഹോട്ട്സ്റ്റാർ..

ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം ‘ഭീഷ്മ പർവ്വ’ത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുക ആയിരുന്നു പ്രേക്ഷകർ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നാളെ (ഏപ്രിൽ 1ന്) ചിത്രം എത്തും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ സ്‌ട്രീം ചെയ്യുന്ന സമയം വെളിപ്പെടുത്തികൊണ്ട് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുക ആണ് ഹോട്ട്സ്റ്റാർ.

കൃത്യം 12 മണിക്ക് (12 AM) തന്നെ ചിത്രം സ്‌ട്രീം ചെയ്തു തുടങ്ങും എന്നാണ് അറിയിപ്പ്. ചിത്രത്തിന്റെ ഒടിടി റിലസിനോട് അനുബന്ധിച്ചു മികച്ച പ്രോമോ വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ ഹോട്ട്സ്റ്റാർ എത്തിക്കുന്നത്.

View this post on Instagram

A post shared by Disney+ Hotstar Malayalam (@disneyplushotstarmalayalam)

ചിത്രത്തിലെ ഡയലോഗുകൾ തന്നെ പ്രൊമോഷന് വേണ്ടി ചെറിയ മാറ്റങ്ങളോടെ ഉപയോഗപ്പെടുത്തുക ആണ് ഹോട്ട്സ്റ്റാർ ടീം. അതിൽ ശ്രദ്ധേയമായ ഒന്നാണ് ‘ഇനി കാണുന്നവരുടെ എണ്ണം കൂടും’ എന്ന ക്യാപ്ഷൻ. സിനിമയിൽ മൈക്കിൾ എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗിന്റെ മറ്റൊരു പതിപ്പ് ആണ് ഇത്.

ഈ വർഷത്തെ മറ്റൊരു വമ്പൻ ഹിറ്റ് ആയ ഹൃദയവും ഹോട്ട്സ്റ്റാർ ആയിരുന്നു സ്‌ട്രീം ചെയ്തത്. കൂടാതെ ഹോട്ട്സ്റ്റാർ ഡയറക്റ്റ് ഒടിടി റിലീസ് ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. നിവിൻ പോളി നായകനായ എത്തിയ കനകം കാമിനി കലഹം, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ, മോഹൻലാൽ പൃഥ്വിരാജ് ടീമിന്റെ ബ്രോ ഡാഡി, ബിജു മേനോൻ മഞ്ജു വാര്യർ കൂട്ട് കെട്ടിന്റെ ലളിതം സുന്ദരം തുടങ്ങി നിരവധി ചിത്രങ്ങൾ നേരിട്ട് ഒടിടി റിലീസ് ആയി ഹോട്ട്സ്റ്റാർ എത്തിച്ചു കഴിഞ്ഞു.

‘ജനഗണമന’യ്ക്ക് ഒപ്പം ക്ലാഷ് റിലീസിന് ‘സിബിഐ 5’ ഒരുങ്ങുന്നു…

ഒഫീഷ്യൽ പോസ്റ്ററുകളിൽ ബീസ്റ്റും കെജിഎഫ് 2വും ഒന്നിക്കുന്നു; ആവേശത്തിൽ ആരാധകർ…