in

മെഗാസ്റ്റാർ ചിത്രം ‘സിബിഐ 5 ദ് ബ്രെയിനി’ന്റെ ട്രെയിലർ വെള്ളിയാഴ്ച എത്തും…

‘സിബിഐ 5 ദ് ബ്രെയിനി’ന്‍റെ ട്രെയിലർ വെള്ളിയാഴ്ച എത്തും…

മലയാള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സിബിഐ 5 ദ് ബ്രെയിൻ’. സേതുരാമയ്യർ സിബിഐ എന്ന കഥാപാത്രത്തെ നായകനാക്കി ഒരുക്കിയ പ്രശസ്തമായ സിബിഐ സീരീസിലെ അഞ്ചാം ചിത്രം എന്ന നിലയിൽ ഈ ചിത്രം ഇതിനോടകം തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ചു കഴിഞ്ഞു. നായകൻ മമ്മൂട്ടിയും സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും തന്നെയാണ് സിബിഐയുടെ അഞ്ചാം ചിത്രത്തിലും ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മെയ് ഒന്നിന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസിന് എത്തുക. റിലീസ് ദിവസം ഞായറാഴ്ച ആണ് എന്നത് ഒരു പ്രത്യേകത ആണ്. ഇപ്പോളിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുക ആണ്. ഏപ്രിൽ 22ന് (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യും. സൈന മൂവീസിന്റെ യൂട്യൂബ് ചാനൽ ആണ് ട്രെയിലർ പുറത്തിറക്കുക.

സ്വർഗചിത്രയുടെ ബാനറിൽ ആണ് ‘സിബിഐ 5 ദ് ബ്രെയിൻ’ എന്ന ഈ ചിത്രം നിർമ്മിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമ്മാതാവ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. ഛായാഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കുന്നു. വിക്രമായി ജഗതിയും ചാക്കോ ആയി മുകേഷും അഭിനയിക്കുന്ന ചിത്രത്തില്‍ സായ്കുമാർ, സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, സുദേവ് നായർ, ആശാ ശരത്ത്, അൻസിബ, മാളവിക നായർ, രമേശ് കോട്ടയം തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്.

വാഗ്ദാനം കോടികൾ, പുകയില പരസ്യത്തിന് ‘നോ’ പറഞ്ഞ് അല്ലു അർജ്ജുൻ…

വിജയ് – സാമന്ത ലവ് സ്റ്റോറി കോംപ്ലിക്കേറ്റഡ് ആക്കാൻ ശ്രീശാന്ത്; ‘കാത്തുവാക്കുല രണ്ട് കാതൽ’ ഗാനം…