in , ,

വിജയ് – സാമന്ത ലവ് സ്റ്റോറി കോംപ്ലിക്കേറ്റഡ് ആക്കാൻ ശ്രീശാന്ത്; ‘കാത്തുവാക്കുല രണ്ട് കാതൽ’ ഗാനം…

വിജയ് – സാമന്ത ലവ് സ്റ്റോറി കോംപ്ലിക്കേറ്റഡ് ആക്കാൻ ശ്രീശാന്ത്; ‘കാത്തുവാക്കുല രണ്ട് കാതൽ’ ഗാനം…

വിജയ് സേതുപതി, സാമന്ത, നയൻതാര എന്നീ തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ പ്രഖ്യാപിച്ച നാൾ മുതൽ ആരാധകരിൽ പ്രതീക്ഷ നിറയ്ക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുല രണ്ട് കാതൽ’. ഈ ചിത്രത്തിന്റെ ടീസറും ചിത്രത്തിലെ രണ്ട് ഗാനങ്ങളും മുൻപ് പുറത്തിറങ്ങിയിരുന്നു. ഇപ്പോളിതാ ചിത്രത്തിലെ മൂന്നാം ഗാനം റിലീസ് ചെയ്തിരിക്കുക ആണ് അണിയറപ്രവർത്തകർ.

വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ മൂന്നാം ഗാനത്തിൽ വിജയ് – സാമന്ത ജോഡികൾ ആണ് അഭിനയിക്കുന്നത്. ദി റാംബോ – ഖദീജ ലവ് സ്റ്റോറി എന്ന് വിശേഷിപ്പിക്കുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം:

‘ഡിപ്പാം ഡപ്പാം’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദ്രൻ ആണ്. അന്തോണി ദാസനും അനിരുദ്ധും ചേർന്ന് ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയത് വിഘ്‌നേശ് ശിവൻ ആണ്. ക്രിക്കറ്റ് താരം ശ്രീശാന്തും ഈ ഗാനരംഗത്തിൽ അഭിനയിക്കുന്നുണ്ട്. സാമന്തയുടെ ബോയ് ഫ്രണ്ട് ആയാണ് താരം എത്തുന്നത്. റാംബോ – ഖദീജ ലവ് സ്റ്റോറി ഒന്ന് കോംപ്ലിക്കേറ്റഡ് ആക്കാൻ ആണ് ശ്രീശാന്ത് എത്തുന്നത് എന്ന സൂചന ഗാനത്തിന്റെ വരികൾ നൽകുന്നുണ്ട്. എന്തയാലും കൂടുതൽ അറിയാൻ സിനിമ ഇറങ്ങുന്നത് വരെ കാത്തിരിക്കണം.

ചിത്രത്തിലെ ആദ്യത്തെ ഗാനത്തിൽ വിജയ് നയൻതാര ജോഡികൾ ആയിരുന്നു ഒന്നിച്ചത്. ശേഷം പുറത്തിറങ്ങിയ ഗാനത്തിൽ വിജയ്ക്ക് ഒപ്പം നയൻതാരയും സാമന്തയും ഒരുമിച്ചു എത്തിയിരുന്നു. തമിഴിലും തെലുങ്കിലും ആയി ചിത്രം പുറത്തിറങ്ങുന്നുണ്ട്.

മെഗാസ്റ്റാർ ചിത്രം ‘സിബിഐ 5 ദ് ബ്രെയിനി’ന്റെ ട്രെയിലർ വെള്ളിയാഴ്ച എത്തും…

മേ ഹൂം മൂസ: സുരേഷ് ഗോപി-ജിബു ജേക്കബ് ടീമിന്റെ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു…