in

വമ്പൻ തുകയ്ക്ക് ‘അന്വേഷിപ്പൻ കണ്ടെത്തും’ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്…

വമ്പൻ തുകയ്ക്ക് ‘അന്വേഷിപ്പൻ കണ്ടെത്തും’ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്…

ബിഗ് സ്ക്രീനിൽ മികച്ച സിനിമാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളിൽ മൂന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുരിയാക്കോസ് ഒരുക്കിയ ചിത്രം ഇപ്പൊൾ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. വമ്പൻ തുകയ്ക്ക് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് വിറ്റ് പോയിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. ചിത്രത്തിൻ്റെ ഉയർന്ന പ്രൊഡക്ഷൻ ക്വാളിറ്റിയും തിയേറ്റർ റിലീസിന് ശേഷം ലഭിച്ച മികച്ച നിരൂപക-പ്രേക്ഷക പ്രതികരണങ്ങളും കണക്കിലെടുത്തു നെറ്റ്ഫ്ളിക്സ് ആണ് വമ്പൻ തുക നൽകി ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്.

ഒടിടി റൈറ്റ്സ് തുക എത്ര എന്ന് വ്യക്തമല്ലെങ്കിലും നിർമ്മാതാക്കൾക്ക് മികച്ച ലാഭം നേടി കൊടുക്കുന്ന ഡീൽ ആണ് നടന്നത് എന്നാണ് റിപ്പോർട്ട്. അതേ സമയം, ചിത്രത്തിൻ്റെ തുടർച്ച ഉണ്ടാവും എന്ന പ്രതീക്ഷകൾ സംവിധാകയകൻ ഡാർവിൻ പങ്കുവെച്ചിരുന്നു. ചിത്രത്തിൻ്റെ ക്ലൈമാക്സിൽ അത്തരത്തിൽ ഒരു സാധ്യത നൽകിയാണ് അവസാനിച്ചത് എന്നതിനാലും നല്ലൊരു ത്രില്ലർ ചിത്രം എന്ന പ്രേക്ഷക അഭിപ്രായങ്ങൾ വന്നതിനാലും രണ്ടാം ഭാഗത്തിനായുള്ള കഥയുടെ അന്വേഷണത്തിൽ ആണ് ഡാർവിനും ടീമും.

1990 കളുടെ കാലഘട്ടം പശ്ചാത്തലത്തിൽ രണ്ട് കൊലപാതക കേസുകളുടെ അന്വേഷണ കഥയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ പറയുന്നത്. ഈ കേസുകൾ അന്വേഷിക്കുന്ന എസ് ഐ ആനന്ദ് നാരായണൻ്റെ വേഷത്തിൽ ആയിരുന്നു ടൊവിനോ ഈ ചിത്രത്തിൽ അഭിനയിച്ചത്. സ്ഥിരം സീരിയൽ കില്ലിങ് – ഹീറോയിസം തീമിൽ നിന്നൊക്കെ മാറി നാട്ടിൽ നടന്നേക്കാവുന്ന ക്രൈം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആണ് ചിത്രം ഒരുക്കിയത്. റിയലിസ്റ്റിക് ആയ ഈ സമീപനവും താരങ്ങളുടെ മികച്ച പ്രകടനവും ആണ് ചിത്രത്തെ മികച്ച വിജയത്തിലേക്ക് നയിച്ചത്.

“നമ്മൾ 50 കോടി ക്ലബിൽ കയറിയടാ”; ‘പ്രേമലു’ കളക്ഷൻ റിപ്പോർട്ട്…

“ശ്വാസം അടക്കി ഡെവിൾസ് കിച്ചന്റെ ഭീകരതയിലേക്ക്”; ‘മഞ്ഞുമ്മൽ ബോയ്സ്’ റിവ്യൂ…