in

“നമ്മൾ 50 കോടി ക്ലബിൽ കയറിയടാ”; ‘പ്രേമലു’ കളക്ഷൻ റിപ്പോർട്ട്…

“നമ്മൾ 50 കോടി ക്ലബിൽ കയറിയടാ”; ‘പ്രേമലു’ കളക്ഷൻ റിപ്പോർട്ട്…

മൂന്നാം വാരത്തിലേക്ക് കടക്കുമ്പോളും തിയേറ്ററുകളിൽ ആളെ കൂട്ടി മികച്ച കളക്ഷനുമായി മുന്നേറുകയാണ് മലയാളത്തിൻ്റെ റൊമാൻ്റിക് കോമഡി ഹിറ്റ് ചിത്രം ‘പ്രേമലു’. ഗിരീഷ് എഡി യുടെ സംവിധാനത്തിൽ നസ്ലെൻ കെ ഗഫൂർ, മമിത ബൈജു എന്നിവർ നായികാ നായകന്മാരായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം 50 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

13 ദിവസങ്ങൾ കൊണ്ട് ആണ് ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. ആഗോള കളക്ഷനിൽ ചിത്രത്തിൻ്റെ 50 കോടി നേട്ടം. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 29 കോടി കളക്ഷൻ നേടിയ ചിത്രം ഓവർസീസിൽ നിന്ന് നേടിയത് 21 കോടി രൂപ ആണ്. ആദ്യത്തെ ആഴ്ചയിൽ 23.3 കോടി നേടിയ ചിത്രം രണ്ടാമത്തെ വീക്കെൻഡിൽ മാത്രം നേടിയത് ആകട്ടെ 19.72 കോടി ആണ്. മികച്ച അഭിപ്രായങ്ങൾ ലഭിച്ച സൂപ്പർ സ്റ്റാർ ചിത്രം ഭ്രമയുഗം ഉണ്ടായിട്ടും പ്രേമലുവിൻ്റെ കളക്ഷനെ തീരെ ബാധിക്കുന്നില്ല എന്ന് വ്യക്തം.

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധായകൻ ഗിരീഷ് എ.ഡിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഹൈദരാബാദിൽ എത്തി റീനുവിൽ (മമിത ബൈജു) ആകൃഷ്ടനായ സച്ചിൻ (നസ്ലെൻ കെ. ഗഫൂർ) എന്ന യുവാവിൻ്റെ കഥയാണ് പ്രേമലു പറയുന്നത്. തൻ്റെ വിശ്വസ്ത സുഹൃത്തിൻ്റെ സഹായത്തോടെ രേണുവിൻ്റെ ഇഷ്ടം നേടാൻ സച്ചിൻ നർമ്മപരവും ഹൃദയസ്പർശിയായതുമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമ അനുഭവം ആണ് ലഭിക്കുന്നത്. ചിരിയും പ്രണയവും പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളും ഒക്കെയാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണങ്ങൾ.

ഭ്രമയുഗം ഒടിടി റൈറ്റ്സ് വിറ്റത് 30 കോടിയ്ക്ക്? പ്രതികരണവുമായി നിർമ്മാതാവ്…

വമ്പൻ തുകയ്ക്ക് ‘അന്വേഷിപ്പൻ കണ്ടെത്തും’ ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്…