“കോർപ്പറേറ്റ് ഗുണ്ട ആയി അനൂപ് മേനോൻ”; വമ്പൻ താരനിരയുമായി ‘വരാൽ’ ട്രെയിലർ എത്തി…

അനൂപ് മേനോൻ നായകനാകുന്ന മറ്റൊരു ചിത്രം കൂടി തിയേറ്ററുകളിലേക്ക് ഉടനെ എത്തുക ആണ്. കണ്ണൻ സംവിധാനം ചെയ്യുന്ന ‘വരാൽ’ ആണ് റിലീസിന് തയ്യാറായി നിൽക്കുന്ന അനൂപ് മേനോൻ ചിത്രം. അനൂപ് മേനോൻ തന്നെ തിരക്കഥ രചിച്ച ചിത്രം വമ്പൻ താരനിരയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ട്വന്റി ട്വന്റി എന്ന ചിത്രത്തിന് ശേഷം അൻപതിലേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ഇത്. സോഷ്യയോ പൊളിറ്റിക്കൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനൂപ് മേനോന് ഒപ്പം പ്രധാന വേഷങ്ങളിൽ തെന്നിന്ത്യൻ താരം പ്രകാശ് രാജും സണ്ണി വെയ്നും ആണ് എത്തുന്നത്. ഒക്ടോബർ 14ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കി.
2 മിനിറ്റോളം വരുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ സൂര്യ ടിവിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ആണ് റിലീസ് ആയിരിക്കുന്നത്. ഈ പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിൽ ഒരു കോർപ്പറേറ്റ് ഗുണ്ടയുടെ വേഷത്തിൽ ആണ് അനൂപ് മേനോൻ എത്തുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. പ്രകാശ് രാജും സണ്ണി വെയ്നും ശക്തമായ കഥാപാത്രങ്ങളായി ട്രെയിലറിൽ സാന്നിധ്യം അറിയിക്കുന്നു. ട്രെയിലർ:
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, സായികുമാർ, ഹരീഷ് പേരടി, സെന്തിൽ കൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, മാധുരി ബ്രഗഞ്ച, പ്രിയങ്ക നായർ, ഗൗരി നന്ദ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ‘ട്രിവാൻഡ്രം ലോഡ്‍ജ്’ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ആയ ടൈം ആഡ്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പി എ സെബാസ്റ്റ്യനാണ് നിര്‍മ്മാതാവ്. സംഗീതം – ഗോപി സുന്ദർ. ഡിഒപി – രവി ചന്ദ്രൻ. എഡിറ്റർ – അയൂബ് ഖാൻ.