വിവാഹ വസ്ത്രത്തിൽ മൃഗങ്ങളോടുള്ള സ്നേഹം അണിയുന്ന അനന്ത് അംബാനി; മൃഗ സംരക്ഷണത്തിന്റെയും രക്ഷയുടെയും ആവശ്യകത ഓർമ്മിപ്പിച്ച് അനന്ത്
ഇന്ത്യയിലെ ഏറ്റവും ശക്തരായ ബിസിനസ്സ് കുടുംബത്തിന്റെ പിൻഗാമിയായ അനന്ത് ഭായ് അംബാനി, തന്റെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത് മൃഗങ്ങളോടുള്ള സ്നേഹത്തെക്കുറിച്ചുള്ള ധീരമായ ഒരു പ്രസ്താവനയാണ്. വിവാഹത്തിന് തന്റെ സ്വർണ്ണ ഷെർവാണിയിൽ ആനയുടെ ബ്രോച്ച് ധരിച്ച്, സ്വർണ്ണ നൂൽ ഉപയോഗിച്ച് സങ്കീർണ്ണമായി എംബ്രോയിഡറി ചെയ്ത് കൊണ്ടാണ് അനന്ത് അംബാനി തന്റെ മൃഗ- സ്നേഹം വ്യക്തമാക്കിയത്. മൃഗസംരക്ഷണത്തിനായി ദീർഘവീക്ഷണമുള്ള ശ്രമങ്ങൾ എടുക്കുന്നതിന്റെ പേരിൽ ശ്രദ്ധേയനായ അനന്ത്, വന്യജീവി സംരക്ഷണത്തോടുള്ള തന്റെ പ്രതിബദ്ധതയുടെ പ്രതീകമായി സൂക്ഷ്മവും എന്നാൽ പ്രാധാന്യമുള്ളതുമായ ഈ വഴി തിരഞ്ഞെടുത്തു. മൃഗക്ഷേമത്തോടുള്ള അദ്ദേഹത്തിന്റെ ആഴത്തിൽ വേരൂന്നിയ അഭിനിവേശം എടുത്തുകാണിക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ പരമ്പരാഗത വിവാഹ വസ്ത്രത്തിൽ തിളങ്ങി നിന്ന ആനയുടെ ബ്രോച്ച്.
മൃഗസംരക്ഷണത്തോടുള്ള അനന്ത് അംബാനിയുടെ സമർപ്പണത്തിന് ഏറ്റവും മികച്ച ഉദാഹരണം അദ്ദേഹത്തിന്റെ വമ്പൻ പദ്ധതിയായ ‘വണ്ടാര’ ആണ്. ഗുജറാത്തിലെ ജാംനഗർ റിഫൈനറി കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ഈ നൂതന വന്യജീവി സംരക്ഷണ സംരംഭം 3,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു. അത് കൂടാതെ, പരിക്കേൽക്കുകയോ മോശമായി കൈകാര്യം ചെയ്യപ്പെടുകയോ വംശനാശഭീഷണി നേരിടുകയോ ചെയ്യുന്ന മൃഗങ്ങളുടെ സങ്കേതമായി കൂടി ഇത് പ്രവർത്തിക്കുന്നു. കാണ്ടാമൃഗങ്ങൾ, പുള്ളിപ്പുലികൾ, മുതലകൾ എന്നിവയുൾപ്പെടെ 200ലധികം ആനകളെയും മറ്റ് നിരവധി മൃഗങ്ങളെയും രക്ഷിച്ചുകൊണ്ട് ‘വണ്ടാര’ ഇതിനകം ഗണ്യമായ മുന്നേറ്റം മൃഗസംരക്ഷത്തിൽ നടത്തിയിട്ടുണ്ട്. ഒരു പരമ്പരാഗത മൃഗശാലയിൽ നിന്ന് വ്യത്യസ്തമായി, ഈ മൃഗങ്ങൾക്ക് പ്രകൃതിദത്ത ആവാസവ്യവസ്ഥയാണ് വണ്ടാര നൽകുന്നത്. ഒപ്പം വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിന് വൈദ്യചികിത്സയും വിദ്യാഭ്യാസ അവസരങ്ങളും വണ്ടാര വാഗ്ദാനം ചെയ്യുന്നു.
സമീപകാല ചരിത്രത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ സംഭവങ്ങളിലൊന്നായ അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹം, ലോകത്തിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ വ്യക്തികളുടെയും വ്യവസായ നേതാക്കളുടെയും പോപ്പ്-കൾച്ചർ ഐക്കണുകളുടെയും ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു. അത്തരം മഹത്വത്തിനിടയിൽ, അനന്ത് ഭായ് അംബാനി തന്റെ വിവാഹവസ്ത്രത്തിലൂടെ മൃഗങ്ങളോടുള്ള സ്നേഹവും അഭിനിവേശവും പ്രകാശിപ്പിക്കാൻ തീരുമാനിച്ചതും, മൃഗങ്ങളുടെ രക്ഷയുടെയും സംരക്ഷണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതും കയ്യടിയർഹിക്കുന്ന കാര്യമാണ്. ഈ മികച്ച നടപടി മൃഗസംരംക്ഷണം എന്ന ലക്ഷ്യത്തോടുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതിബദ്ധതയെ ആവർത്തിക്കുക മാത്രമല്ല, ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനെ സംരക്ഷിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ ആവശ്യകതയെക്കുറിച്ചും ശക്തമായ ഓർമ്മപ്പെടുത്തലായി പ്രവർത്തിക്കുകയും ചെയ്യുന്നു.