in

സീ ഫൈവിൽ മോഹൻലാലും മമ്മൂട്ടിയും കമൽ ഹാസനും ഒന്നിക്കുന്ന വെബ് സീരീസ് വരുന്നു; ട്രെയിലർ ഉടനെ…

സീ ഫൈവിൽ മോഹൻലാലും മമ്മൂട്ടിയും കമൽ ഹാസനും ഒന്നിക്കുന്ന വെബ് സീരീസ് വരുന്നു; ട്രെയിലർ ഉടനെ…

മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ കൃതികളെ അടിസ്ഥാനമാക്കി ഒരുക്കിയ വെബ് സീരിസ് സ്ട്രീമിംഗിന് ഒരുങ്ങുന്നു. ‘മനോരഥങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ വെബ് സീരീസിൽ 9 എപ്പിസോഡുകളാണ് ഉള്ളത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ ഫൈവിലാണ് ഈ വെബ് സീരിസ് സ്ട്രീം ചെയ്യുക. ട്രെയിലർ ഉടനെ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്.

കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ബിജു മേനോൻ, ആസിഫ് അലി, ഇന്ദ്രജിത്ത്, നെടുമുടി വേണു, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, പാർവതി, വിനീത്, ശാന്തി കൃഷ്ണ, സിദ്ദിഖ്, മധുബാല, ടിജി രവി, നരേൻ, ഹരീഷ് ഉത്തമൻ, ആൻ അഗസ്റ്റിൻ, സുരഭി ലക്ഷ്മി, നാദിയ മൊയ്‌ദു, അപർണ ബാലമുരളി, ഹരീഷ് പെരാടി, അനുമോൾ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ഈ വെബ് സീരിസിന്റെ ഭാഗമാണ്.

പ്രിയദർശൻ, സന്തോഷ് ശിവൻ, ജയരാജ്, ശ്യാമപ്രസാദ്, മഹേഷ് നാരായണൻ, രതീഷ് അമ്പാട്ട്, അശ്വതി വി നായർ, രഞ്ജിത്ത്, ജോയ് മാത്യു, സാബു സിറിൽ, കെ. എസ്. ചിത്ര, ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, റഫീഖ് അഹമ്മദ്, ബിജിബൽ, ജേക്സ് ബിജോയ്, രാഹുൽ രാജ്, എംആർ രാമകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള മലയാളത്തിലെ പ്രമുഖ സംവിധായകരുടെയും അണിയറപ്രവർത്തകരുടെയും പങ്കാളിത്തമാണ് ഈ വെബ് സീരിസിന്റെ ഹൈലൈറ്റ്.

സാരേഗാമയും ന്യൂസ് വാല്യൂവും ചേർന്ന് നിർമ്മിച്ച ഈ വെബ് സീരീസിലെ ഒൻപത് എപ്പിസോഡുകളുടെ പേരുകൾ ഇവയാണ്: അഭയം തേടി വീണ്ടും, സ്വർഗം തുറക്കുന്ന സമയം, കാഴ്ച, ശിലാലിഖിതം, വിൽപ്പന, കടൽകാറ്റു, ഷെർലക്, ഓളവും തീരവും, കടുഗന്നാവ. ജൂലൈ പതിനഞ്ചിന് ഈ വെബ് സീരീസിന്റെ ട്രെയിലർ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എം ടിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ചാണ് ട്രെയിലർ ലോഞ്ച് നടക്കുക.

24 വർഷം പിറകിലോട്ട്, പഴയകാല വൈബ് സൃഷ്ടിച്ച് ‘സമാധാന പുസ്‍തക’ത്തിലെ പുതിയ ഗാനമെത്തി…

വിവാഹ വസ്ത്രത്തിൽ മൃഗങ്ങളോടുള്ള സ്നേഹം അണിയുന്ന അനന്ത് അംബാനി; മൃഗ സംരക്ഷണത്തിന്റെയും രക്ഷയുടെയും ആവശ്യകത ഓർമ്മിപ്പിച്ച് അനന്ത്