in

രണ്ടര മണിക്കൂറോളം മോഹൻലാലിന്‍റെ വൺ മാൻ ഷോ; എലോണിന് യു സർട്ടിഫിക്കറ്റ്…

രണ്ടര മണിക്കൂറോളം മോഹൻലാലിന്‍റെ വൺ മാൻ ഷോ; എലോണിന് യു സർട്ടിഫിക്കറ്റ്…

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ അടുത്ത റിലീസ് ചിത്രമാണ് ‘എലോൺ’. ബോക്സ് ഓഫീസിനെ ആവേശം കൊള്ളിച്ച നിരവധി മാസ് സിനിമകൾ ഒരുക്കിയ ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ട് 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഈ ചിത്രം ഒരു പരീക്ഷണ ചിത്രമാണ്. ഈ ചിത്രത്തിൽ മോഹൻലാൽ മാത്രമാണ് അഭിനേതാവ് എന്ന നിലയിൽ എത്തുക. കാളിദാസൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശബ്ദ സാന്നിദ്ധ്യമായി ചില താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ ചിത്രത്തിന്റെ അപ്‌ഡേറ്റ് ആണിപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായിരിക്കുക ആണ്. യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 10 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം എന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ മാസം ഈ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. 1 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ മോഹൻലാലിനെ മാത്രം ആണ് കാണാൻ കഴിഞ്ഞത്. പൃഥ്വിരാജ്, സിദ്ധിഖ് തുടങ്ങിയ താരങ്ങളുടെ ശബ്ദവും ടീസറിൽ കേൾക്കാൻ കഴിഞ്ഞിരുന്നു. കോവിഡ് 19 പ്രതിസന്ധിയുടെയും ലോക്ക് ഡൗണിന്റെയും ഒക്കെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് എന്ന സൂചന ആണ് ടീസർ നൽകിയത്. ഓവർ-ദ്-ടോപ്പ് മാസ് ആക്ഷൻ ചിത്രങ്ങളുമായി എത്താറുള്ള മോഹൻലാൽ – ഷാജി കൈലാസ് ടീം ഈ ചിത്രത്തിലൂടെ മറ്റൊരു പരീക്ഷണത്തിന് ആണ് ഒരുങ്ങുന്നത് എന്ന് വ്യക്തമാക്കുന്നത് ആയിരുന്നു ടീസർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഡിസംബറിൽ തിയേറ്റർ റിലീസ് ആയി ചിത്രം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബാലകൃഷ്ണയുടെ മാസ് ആന്തമായി വീര സിംഹ റെഡ്‌ഡിയിലെ ‘ജയ് ബാലയ്യ’ ഗാനം എത്തി…

അന്വേഷിച്ചിറങ്ങാൻ അമല പോൾ; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പുതിയ അപ്‌ഡേറ്റ്…