in , ,

“മെയ്യ്‌ മറന്ന ആക്ഷനുമായി അഖിൽ, ഒപ്പം മമ്മൂട്ടിയും”; ‘ഏജന്റ്’ ട്രെയിലർ…

“മെയ്യ്‌ മറന്ന ആക്ഷനുമായി അഖിൽ, ഒപ്പം മമ്മൂട്ടിയും”; ‘ഏജന്റ്’ ട്രെയിലർ…

2019 ലെ യാത്ര എന്ന ചിത്രത്തിന് ശേഷം തെലുങ്ക് പ്രേക്ഷകർക്ക് മുന്നിലേക്ക് മമ്മൂട്ടി എത്തുന്ന ചിത്രമാണ് ഏജന്റ്. നാഗാർജുനയുടെ ഇളയ മകൻ അഖിൽ അക്കിനേനി നായകനാകുന്ന ഈ ചിത്രം സുരേന്ദർ റെഡ്‌ഡി ആണ് സംവിധാനം ചെയ്യുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലറും നിർമ്മാതാക്കൾ പുറത്തിറക്കി.

2 മിനിറ്റ് 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലർ ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമാണ്. കൈ മെയ്യ്‌ മറന്നാണ് ചിത്രത്തിനായി അഖിൽ അക്കിനേനി ആക്ഷൻ സീനുകൾ ചെയ്തിരിക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. സ്ക്രീൻ പ്രസൻസ് കൊണ്ട് മമ്മൂട്ടിയും ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മികച്ച സിനിമാ അനുഭവം സമ്മാനിക്കുന്ന ഒരു പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ട്രെയിലർ:

“കെജിഎഫിൽ വാഴാൻ വിക്രം”; ‘തങ്കലാൻ’ മേക്കിംഗ് വീഡിയോ പുറത്ത്…

മാസ് പരിവേഷത്തിൽ ദിലീപ്; ‘ബാന്ദ്ര’ ടീസർ പുറത്ത്…