in , ,

മാസ് പരിവേഷത്തിൽ ദിലീപ്; ‘ബാന്ദ്ര’ ടീസർ പുറത്ത്…

മാസ് പരിവേഷത്തിൽ ദിലീപ്; ‘ബാന്ദ്ര’ ടീസർ പുറത്ത്…

രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ദിലീപും സംവിധായൻ അരുൺ ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഇന്ന് ഈദ് ദിനത്തിൽ ഈ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്. രാമലീലയ്ക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ എന്താണോ പ്രതീക്ഷിക്കുന്നത് അതുതന്നെ ഈ ചിത്രം നൽകും എന്ന സൂചനയാണ് ടീസർ നൽകിയിരിക്കുന്നത്.

1 മിനിറ്റ് 25 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ഒരു മാസ് ചിത്രത്തിന്റെ പ്രതീതി ആണ് സൃഷ്ടിക്കുന്നത്. അലൻ അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപത്രത്തെ ആണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാസ് പരിവേഷത്തിൽ ആണ് ദിലീപിനെ ടീസറിൽ കാണാൻ കഴിയുന്നത്. തെന്നിന്ത്യൻ സൂപ്പർതാരം തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടീസർ:

“മെയ്യ്‌ മറന്ന ആക്ഷനുമായി അഖിൽ, ഒപ്പം മമ്മൂട്ടിയും”; ‘ഏജന്റ്’ ട്രെയിലർ…

നാനിയുടെ ബിഗ് ഹിറ്റ് ‘ദസറ’ ഒടിടിയിൽ എത്തി…