“കെജിഎഫിൽ വാഴാൻ വിക്രം”; ‘തങ്കലാൻ’ മേക്കിംഗ് വീഡിയോ പുറത്ത്…

മലയാളികൾക്കും ഏറെ പ്രിയങ്കരനായ തമിഴ് സൂപ്പർതാരം വിക്രമിന് ഇന്ന് പിറന്നാൾ ദിനമാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തങ്കലാന്റെ ഒരു അപ്‌ഡേറ്റ് ആണ് പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ആഘോഷിക്കാനായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. വിക്രം ചിത്രത്തിന് വേണ്ടി വ്യത്യസ്തമായ ഒരു ലുക്കിൽ ആണ് എത്തുന്നത്. തങ്കലാന്റെ ലോകം പ്രേക്ഷകരെ പരിജയപ്പെടുത്തുന്ന വീഡിയോയിൽ നീണ്ട മുടിയും, പൊടി പുരണ്ടതുമായ ശരീരവുമായി ആണ് വിക്രമിനെ കാണാൻ കഴിയുന്നത്.
മേക്കിംഗ് വീഡിയോയിൽ നിരവധി ജൂനിയർ ആർട്ടിസ്റ്റുകളുടെ ദൃശ്യങ്ങളും ഒപ്പം ചില ആക്ഷൻ സീക്വൻസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിന്റെ (കെജിഎഫ്) ഉത്ഭവത്തിന്റെ കഥയാണ് ‘തങ്കലാൻ’ പറയുന്നത്. പാർവതി തിരുവോത്ത്, പശുപതി, മാളവിക മോഹനൻ, ഹരി കൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.
ജിവി പ്രകാശ് ചിത്രത്തിന് സംഗീതം പകരുന്നു. തമിഴ് പ്രഭയാണ് ചിത്രത്തിന്റെ സഹ-രചയിതാവ്, യഥാക്രമം സെൽവ ആർകെ, എസ് എസ് മൂർത്തി എന്നിവർ എഡിറ്റിംഗും ആർട്ട് ഡിപ്പാർട്ട്‌മെന്റും കൈകാര്യം ചെയ്യുന്നു. തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മേക്കിംഗ് വീഡിയോ: