in

ആഴ്ചകളുടെ വ്യത്യാസത്തിൽ ദുൽഖറിന്‍റെ രണ്ട് ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തുന്നു…

ആഴ്ചകളുടെ വ്യത്യാസത്തിൽ ദുൽഖറിന്‍റെ രണ്ട് ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തുന്നു…

മലയാള സിനിമയിൽ നിർമ്മാതാവ് എന്ന നിലയിൽ ദുൽഖർ സൽമാൻ സജീവ സാന്നിധ്യമാവുകയാണ്. വലിയ ഒരു ഇടവേളക്ക് ശേഷം തീയേറ്ററുകളെ സജീവമാക്കിയത് ദുൽഖർ നിർമ്മിച്ച ‘കുറുപ്പ്’ എന്ന ചിത്രം ആയിരുന്നു. വേഫാറർ ഫിലിംസ് എന്ന ബാനറിൽ ആണ് ദുൽഖർ ചിത്രങ്ങൾ നിർമ്മിക്കുന്നത്.

ഇപ്പോളിതാ ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ട് ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തിക്കാൻ ഒരുങ്ങുക ആണ് ദുൽഖർ. ജനുവരിയിൽ ആണ് ദുൽഖറിന്റെ വേഫാറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രങ്ങളുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വ്യത്യസ്ത ജോണറുകളിൽ ഉള്ള ചിത്രങ്ങൾ ആണ് ഇവ എന്ന പ്രത്യേകയും ഉണ്ട്.

ആദ്യം തിയേറ്ററുകളിൽ എത്തുക ദുൽഖർ നായകനായ റോഷൻ ആൻഡ്രൂസ്‌ ചിത്രം ‘സല്യൂട്ട്’ ആണ്. ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഈ ചിത്രം ആക്ഷൻ ത്രില്ലർ ആണ്. ജനുവരി 14ന് ആണ് ഈ ചിത്രം പുറത്തിറങ്ങുക.രണ്ട് ആഴ്ചകൾക്ക് ശേഷം ആണ് ദുൽഖർ നിർമ്മിക്കുന്ന അടുത്ത ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ജനുവരി 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ എന്ന ചിത്രമാണ് അത്. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ് ആണ് നായകൻ. സൈജുവിന്റെ നൂറാമത്തെ ചിത്രമെന്ന വിശേഷണമുള്ള ഈ ചിത്രം ഒരു കോമഡി എന്റർടൈനർ ആണ്.

നിർമ്മിച്ച ഈ രണ്ട് ചിത്രങ്ങളുടെ റിലീസ് കൂടാതെ വിതരണത്തിന് എടുത്ത ചിത്രങ്ങളും ദുൽഖർ തിയേറ്ററുകളിൽ എത്തിക്കുന്നുണ്ട്.

‘ആക്ഷനും സ്റ്റൈലും നിറഞ്ഞൊരു സ്പൈ ത്രില്ലർ’; മമ്മൂട്ടിയുടെ തെലുങ്ക് ചിത്രത്തെ കുറിച്ച് നിർമ്മാതാവ്…

സൂപ്പർ ശരണ്യ: പ്രതീക്ഷകൾ നൽകിയ സൂപ്പർ ട്രെയിലർ എന്ന് പ്രേക്ഷകർ…